8 പേരെ കുത്തിക്കൊലപ്പെടുത്തി 21 കാരൻ, 17 പേർക്ക് പരിക്ക്; സംഭവം ചൈനയിൽ
ബെയ്ജിങ്; 8 പേരെ കുത്തികൊല്ലപ്പെടുത്തി വിദ്യാർത്ഥി. പടിഞ്ഞാറൻ ചൈനയിലെ വൊക്കേഷ്ണൽ സ്കൂളിലാണ് സംഭവം. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ 21 കാരനാണ് അക്രമി.
ജിയാങ്‌സു പ്രവിശ്യയിലെ യിക്‌സിംഗ് നഗരത്തിലെ വുക്‌സി വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് ടെക്‌നോളജിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 21 കാരൻ ഈ വർഷമാണ് സ്കൂളിൽ നിന്നും പാസ് ഔട്ട് ആയി പോകേണ്ടിയിരുന്നത്. എന്നാൽ പരീക്ഷകളിൽ ഇയാൾ പരാജയപ്പെട്ടു. ഇതിന്റെ അരിശം തീർക്കാനാണ് ഇയാൾ സ്കൂളിൽ എത്തിയതെന്ന് യിക്‌സിംഗിലെ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അതേസമയം അടുത്തിടെയാണ് ചൈനയിൽ 62 കാരൻ 35 പേരെ കൊലപ്പെടുത്തിയത്. അതിന്റെ ഞെട്ടൽ മാറും മുൻപാണ് ചൈനയെ നടുക്കി വീണ്ടുമൊരു കൊലപാതകം നടന്നിരിക്കുന്നത്. 62 കാരൻ കാർ ഇടിച്ച് കയറ്റിയാണ് 35 പേർ കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ സുഹായിൽ ഒരു സ്പോർട്സ് സെന്‍ററിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്കാണ് ഇയാൾ കാർ ഇടിപ്പിച്ചത്. സംഭവത്തിൽ 43 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വത്ത് വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തിയിലാണ് ഇയാൾ കൊല നടത്തിയത്.












Click it and Unblock the Notifications