കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും;വിതരണം മുൻഗണനാടിസ്ഥാനത്തിലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

Google Oneindia Malayalam News

മസ്കറ്റ്; രാജ്യത്ത്22 ദശലക്ഷം കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്റ് ഇമ്മ്യൂണൈസേഷനില്‍ ഒരു ദശലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം ആർക്കൊക്കെ മുൻഗണന നൽകണം ,എത്ര ഡോസ് നൽകണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തിരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഫൈസര്‍ കൊവിഡ് വാക്‌സിന്റെ 3.70 ലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ ഇരുപതിനായിരം ഡോസ് ഈ മാസം തന്നെ ലഭ്യമാകും. ശേഷിക്കുന്ന ഡോസുകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ലഭിക്കുമെന്നും അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഈ മാസം ലഭിക്കുന്ന വാക്സിന് ഒരു ഡോസിന് 30 ഡോളറാണ് വില. അടുത്ത വർഷം ഇത് 24 ഡോളാവും.ഒരാൾക്ക് 2 ഡോസ് വേണ്ടിവരും.

corona39-159384

ആസ്ട്രാ സെനക്കയുമായും ചർച്ച നടത്തുകയാണ്. 850,000 ഡോസ് വാക്സിൻ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ വാക്സിൻ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അൽ സയീദി പറഞ്ഞു. ഒരൊറ്റ ഡോസിന് കമ്പനി 5.5 ഡോളർ വില നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ കോവിഡ് -19 വാക്സിൻ സ്പുട്‌നിക് വി നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഈ വാക്സിൻ ഒരു ഡോസിന്റെ വില 15 ഡോളർ വരെയാണ്.

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

ചൈനയിലും വാക്സിൻ തയ്യാറാകുന്നുണ്ട്. എന്നാൽ അതിന്റെ ഫലപ്രാപ്തി സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ചൈന രണ്ട് ഡോസിന് 145 ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. ആഗോള തലത്തിലുള്ള മറ്റ് വാക്സിനുകളുടെ വില കൂടി പരിഗണിച്ച് ചൈന തങ്ങളുടെ വാക്സിൻ വില പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ഗണനാ അടിസ്ഥനത്തിലായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്‍ സ്വീകരിക്കണമെന്ന കാര്യത്തിൽ യാതൊരു നിര്‍ബന്ധമല്ലെന്നും ഇത് സംബന്ധിച്ച് ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ബിജെപിയെ മൂന്നാമതാക്കി ഒവൈസി, മുസ്ലീം വോട്ടുകള്‍ പിടിച്ചു, 20 സീറ്റില്‍ ജയം, 22 ഇടത്ത് ലീഡ്!!ബിജെപിയെ മൂന്നാമതാക്കി ഒവൈസി, മുസ്ലീം വോട്ടുകള്‍ പിടിച്ചു, 20 സീറ്റില്‍ ജയം, 22 ഇടത്ത് ലീഡ്!!

കണ്ണൂരിന്‍റെ ചരിത്രം തിരുത്തും; 15 ലേറെ സീറ്റും അധികാരവും പിടിക്കുമെന്ന് യുഡിഎഫ്, വിടില്ലെന്ന് ഇടത്കണ്ണൂരിന്‍റെ ചരിത്രം തിരുത്തും; 15 ലേറെ സീറ്റും അധികാരവും പിടിക്കുമെന്ന് യുഡിഎഫ്, വിടില്ലെന്ന് ഇടത്

കടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂർ പ്രവേശനം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്: ഹൈക്കോടതിയിൽ ഹർജികടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂർ പ്രവേശനം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്: ഹൈക്കോടതിയിൽ ഹർജി

English summary
22 lakh doses of covid vaccine will be made available; Oman Health Minister Dr. Ahmed Al Saeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X