അച്ഛനേയും അമ്മയേയും സഹോദരനേയും 22കാരൻ മഴു കൊണ്ട് വെട്ടിക്കൊന്നു !!!
കോടീശ്വര പുത്രനായ വാന്‍ ബ്രഡയാണ് പോലീസിന്റെ പിടിയില്‍ ആയത്.
ജൊഹന്നാസ്ബര്‍ഗ്: കുടുംബത്തിലെ മൂന്ന് പേരെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന 22കാരന്‍ അറസ്റ്റില്‍. കോടീശ്വര പുത്രനായ വാന്‍ ബ്രഡയാണ് പോലീസിന്റെ പിടിയില്‍ ആയത്. അച്ഛന്‍ മാര്‍ട്ടി(54), അമ്മ ട്രീസ (55) സഹോദരന്‍ റൂഡി (22) എന്നിവരെ വാന്‍ വെട്ടിക്കൊന്നു എന്നാണ് കേസ്. വാനിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സഹോദരി മാര്‍ലിന്‍ രക്ഷപ്പെട്ടു.

ആക്രമണത്തിന് പിന്നില്‍ യുവാവ് അല്ലെന്ന് വാനിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗം വാദിച്ചു. കൊല നടത്തി എന്ന് പറയപ്പെടുന്ന മഴുവില്‍ യുവാവിന്റെ വിരലടയാളം ഇല്ലെന്നാണ് ഇവര്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സഹോദരിയുടെ മൊഴി നിര്‍ണ്ണായകമാകും. എന്നാല്‍ തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് ഓര്‍മ്മ കുറവ് ഉണ്ട്.
വാന്‍ തന്നെയാണ് അച്ഛനമ്മമാര്‍ ആക്രമിയ്ക്കപ്പെട്ട വിവരം പോലീസില്‍ വിവരം അറിയിച്ചത്. അജ്ഞാതനായ ഒരു യുവാവ് ആക്രമണം നടത്തി എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അത് വാന്‍ തന്നെയാണെന്ന് വ്യക്തമായി,












Click it and Unblock the Notifications