കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ 220 ഫിലിപ്പീനികള്‍ ഇസ്ലാം മതം സ്വീകരിച്ചു, കാരണമെന്തെന്ന് അറിയാമോ?

Google Oneindia Malayalam News

മക്ക: റംസാന്‍ വ്രതത്തോട് അനുബന്ധിച്ച് സൗദിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത 220 ഫിലിപ്പീന്‍ സ്വദേശികള്‍ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാം മതവിശ്വാസികള്‍ക്കൊപ്പം പങ്കെടുത്ത അമുസ്ലിങ്ങളായ തൊഴിലാളികളാണ് മതപരിവര്‍ത്തനം നടത്തിയത്.

ഒരു പ്രാദേശിക കമ്പനിയിലെ തൊഴിലാളികളാണ് മതംമാറിയ 220 പേരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ മുസ്ലീം സുഹൃത്തുക്കള്‍ക്കൊപ്പം പതിവായി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

Islam

യുവാക്കള്‍ ഇഫ്താറിനെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട മക്കയിലെ ഇസ്ലാമിക് ഗൈഡന്‍സ് ഓഫീസ് ഉദ്യോഗസ്ഥരാണ് ഇസ്ലാംമതം സ്വീകരിയ്ക്കാന്‍ ഫിലിപ്പീനികളെ ക്ഷണിച്ചത്. മതത്തില്‍ താത്പര്യം തോന്നിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിയ്ക്കുകയായിരുന്നെന്ന് ഇസ്ലാമിക് ഗൈഡന്‍സ് ഓഫീസ് ഡയറക്ടര്‍ ഷെയ്ഖ് സലീം അല്‍ മാബാദി പറയുന്നു.

അറബ് പത്രമായ സാബ്ഖിനെ ഉച്ചരിച്ച് എമിറേറ്റ്‌സ് 24/7 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റംസാന്‍ വ്രതത്തോട് അനബന്ധിച്ച് മതപരിവര്‍ത്തനം നടക്കാറുണ്ടെങ്കിലും ഇത്രയും അധികംപേര്‍ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിച്ചതാണ് വാര്‍ത്തയായത്.

English summary
220 Filipinos convert to Islam.They embraced Islam after having Iftar with Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X