ഇന്തോനേഷ്യയില്‍ ബോട്ടിന് തീ പിടിച്ചു; 23 പേര്‍ മരിച്ചു,17 പേരെ കാണാതായി...
തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് കടത്ത് ബോട്ടിന് തീ പിടിച്ച് അപകടം സംഭവിച്ചത്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബോട്ടിന് തീ പിടിച്ചു 23 പേര്‍ മരിച്ചു. തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് കടത്ത് ബോട്ടിന് തീ പിടിച്ച് അപകടം സംഭവിച്ചത്. ബോട്ടില്‍ നിന്ന് 194 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും, തീ പിടിക്കുന്നത് കണ്ട് വെള്ളത്തിലേക്ക് ചാടിയ 17 പേരെ കാണാതായെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജക്കാര്‍ത്തയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ തിദൂംങ് ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടിനാണ് തീ പിടിച്ചത്. ഇരുന്നൂറിന് മുകളില്‍ യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടിലെ ജനറേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് വഴിവെച്ചതെന്ന് കരുതുന്നു.

ധാരാളം ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ ഭൂരിഭാഗം പേരും ജലഗതാഗത സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് കടത്ത് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നത്. 2016 നവംബറിലുണ്ടായ ബോട്ട് അപകടത്തില്‍ 54 പേര്‍ മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications