ഐസിസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ ജയിക്കണം, 23 ചോദ്യങ്ങള്‍ കേട്ടാല്‍ ഞെട്ടും!
ഇസ്ലാമാബാദ്: ഐസിസ് തീവ്രവാദ സംഘടനയില്‍ ചുമ്മാ ഒന്നും കയറിപ്പറ്റാന്‍ കഴിയില്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ ജയിച്ചാല്‍ മാത്രമേ ഇനി ഐസിസില്‍ ചേരാന്‍ പറ്റുള്ളൂ. സംഭവം കേട്ട് ഞെട്ടണ്ട, സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെയൊരു വിവരം വ്യക്തമായത്. പേര്, വയസ്, ജനന തീയതി, ദേശീയത, രക്തഗ്രൂപ്പ്, ജിഹാദിയിലും തീവ്രവാദത്തിലും മുന്‍ പരിചയമുണ്ടോ? ഇങ്ങനെ നീളുന്നു ഐസിസിന്റെ ചോദ്യങ്ങള്‍.
ഐസിസില്‍ ചേരാനുള്ള അപേക്ഷാ ഫോമില്‍ ഇങ്ങനെ 23 ചോദ്യങ്ങളാണുള്ളത്. ലോകത്തിലെ എല്ലായിടത്തില് നിന്നും ഐസിസില്‍ ചേരാനുള്ള അപേക്ഷാ ഫോം എത്തിയെന്നും പറയുന്നുണ്ട്. 22,000 പേര് ഇതിനോടകം അപേക്ഷ നല്‍കിയെന്നാണ് പറയുന്നത്. സമന് അല്‍ വാസല്‍ എന്ന സംഘടന ഓണ്‍ലൈന്‍ വഴി ഈ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

സൗദിയില്‍ നിന്നുള്ളവരും ഐസിസില്‍ ചേരാന്‍ അപേക്ഷ നല്കിയിട്ടുണ്ടത്രേ. ബ്രിട്ടനില്‍ നിന്ന് 16പേരാണ് അപേക്ഷ നല്കിയിരിക്കുന്നുതെന്നും പറയുന്നു. ടൂണിഷ്യ, മൊറോക്കോ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രത്യേകമായി എന്തെങ്കിലും കഴിവുകളുണ്ടോയെന്നതും അപേക്ഷയില്‍ പൂരിപ്പിക്കാന്‍ പറയുന്നുണ്ട്. ചാവേര്‍ ആകാനാണോ, പട്ടാളക്കാരനാകാനാണോ, അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ വേണോ എന്ന കാര്യം അവരവര്‍ക്ക് പറയാവുന്നതാണ്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്നുണ്ട്. സംഭവം കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും വളരെ ഗൗരവമേറിയ കാര്യമാണ് സ്കൈ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications