കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ ജയിക്കണം, 23 ചോദ്യങ്ങള്‍ കേട്ടാല്‍ ഞെട്ടും!

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഐസിസ് തീവ്രവാദ സംഘടനയില്‍ ചുമ്മാ ഒന്നും കയറിപ്പറ്റാന്‍ കഴിയില്ല. എന്‍ട്രന്‍സ് പരീക്ഷയില്‍ ജയിച്ചാല്‍ മാത്രമേ ഇനി ഐസിസില്‍ ചേരാന്‍ പറ്റുള്ളൂ. സംഭവം കേട്ട് ഞെട്ടണ്ട, സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെയൊരു വിവരം വ്യക്തമായത്. പേര്, വയസ്, ജനന തീയതി, ദേശീയത, രക്തഗ്രൂപ്പ്, ജിഹാദിയിലും തീവ്രവാദത്തിലും മുന്‍ പരിചയമുണ്ടോ? ഇങ്ങനെ നീളുന്നു ഐസിസിന്റെ ചോദ്യങ്ങള്‍.

ഐസിസില്‍ ചേരാനുള്ള അപേക്ഷാ ഫോമില്‍ ഇങ്ങനെ 23 ചോദ്യങ്ങളാണുള്ളത്. ലോകത്തിലെ എല്ലായിടത്തില്‍ നിന്നും ഐസിസില്‍ ചേരാനുള്ള അപേക്ഷാ ഫോം എത്തിയെന്നും പറയുന്നുണ്ട്. 22,000 പേര്‍ ഇതിനോടകം അപേക്ഷ നല്‍കിയെന്നാണ് പറയുന്നത്. സമന്‍ അല്‍ വാസല്‍ എന്ന സംഘടന ഓണ്‍ലൈന്‍ വഴി ഈ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

isis

സൗദിയില്‍ നിന്നുള്ളവരും ഐസിസില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടത്രേ. ബ്രിട്ടനില്‍ നിന്ന് 16പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നുതെന്നും പറയുന്നു. ടൂണിഷ്യ, മൊറോക്കോ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രത്യേകമായി എന്തെങ്കിലും കഴിവുകളുണ്ടോയെന്നതും അപേക്ഷയില്‍ പൂരിപ്പിക്കാന്‍ പറയുന്നുണ്ട്. ചാവേര്‍ ആകാനാണോ, പട്ടാളക്കാരനാകാനാണോ, അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ വേണോ എന്ന കാര്യം അവരവര്‍ക്ക് പറയാവുന്നതാണ്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്നുണ്ട്. സംഭവം കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും വളരെ ഗൗരവമേറിയ കാര്യമാണ് സ്‌കൈ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.

English summary
A cache of leaked 'surveys' given to would-be jihadis joining ISIS show the 23 questions that make up the terror group's rigorous entrance interviews.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X