അമ്മയുടെ പ്രായമുള്ള ആളുമായി 24ാം വയസ്സിൽ വിവാഹം; വരാനിരിക്കുന്ന സന്തോഷത്തിൽ മതിമറന്ന് ദമ്പതികൾ
എന്തുകൊണ്ടാണ് വളരെ സുന്ദരനായ ഓരേപ്രായമുള്ള തന്റെ സഹപ്രവര്‍ത്തകനെ വേണ്ടെന്ന് വെച്ച് തന്റെ അമ്മയുടെ വയസ്സുള്ള ആളെ ഇവര്‍ ജീവിതപങ്കാളി ആക്കി, ഇതിന് പിന്നാലെ ആ രഹസ്യമറിയാം...

പ്രണയത്തിന് പ്രണയം മാത്രമേ ഉള്ളൂ ..പ്രായത്തിനോ ദേശത്തിനോ മതത്തിനോ സൗന്ദര്യത്തിനോ, ജാതിക്കോ ഒന്നുംതന്നെ അവിടെ സ്ഥാനം ഇല്ല എന്നതിനുള്ള ഒരുപാട് ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. വീട്ടുകാര്‍ കണ്ടുപിടിക്കുന്ന വ്യക്തിയെ വേണ്ട എന്നുപറഞ്ഞ് ഇഷ്ടമുള്ള ആളുകളുടെ കൂടെ ജീവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അത്തരത്തില്‍ ജീവിതത്തില്‍ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഒരു യുവതിയെ കുറിച്ചാണ് പറയുന്നത്...
24 വയസ്സുള്ള ഇവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് തന്നെക്കാള്‍ 24 വയസ്സിന് മൂത്ത ഒരാളെയായിരുന്നു, ഇതിന് വേണ്ടി 2017ല്‍ തന്റെ സഹപ്രവര്‍ത്തകനുമായി നടക്കാനിരുന്നു കല്യാണം ഇവര്‍ വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു, എന്തുകൊണ്ടാണ് വളരെ സുന്ദരനായ ഓരേപ്രായമുള്ള തന്റെ സഹപ്രവര്‍ത്തകനെ വേണ്ടെന്ന് വെച്ച് തന്റെ അമ്മയുടെ വയസ്സുള്ള ആളെ ഇവര്‍ ജീവിതപങ്കാളി ആക്കി, ഇതിന് പിന്നാലെ ആ രഹസ്യമറിയാം...

24 വയസ്സിൽ തോന്നിയ പ്രണയം...
വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ പങ്കാളിയുമായി ഒരു ജീവിതം തനിക്ക് സാധിക്കില്ലെന്ന് നോർത്ത് കരോലിനയിലെ മോറെസ്‌വില്ലെയിൽ നിന്നുള്ള 30 കാരിയായ അമാൻഡ കാനണിന് മനസ്സിലായത്. തന്റെ ജീവിതം ഒറ്റയ്ക്ക് കൊണ്ടുപോകാമെന്ന് മനസ്സിൽ വിചാരിച്ചിരിക്കുമ്പോഴാണ് ഒരു റേഡിയോ ഡിജെ ആയ എയ്‌സുമായി 'ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായത്'. ഇപ്പോൾ അമാൻഡയ്ക്ക് 30 വയസ്സും എയ്സിന് പ്രായം 54 മാണ്...അവരുടെ ജീവിതത്തിൽ ഇപ്പോൾ വളരെ സന്തോഷമുള്ള ഒരു കാര്യം നടക്കാനിരിക്കുകയാണ്.

പ്രണയം തോന്നുന്നത്...
"എല്ലാ പ്രായത്തിലുമുള്ള ബന്ധങ്ങൾ പ്രവചിക്കാൻ പറ്റില്ല, ഞാൻ അദ്ദേഹത്തെ സമീപിച്ചു. സ്നേഹമാണ് പ്രണയം, നിങ്ങൾക്ക് കൂടുതൽ പ്രായമുള്ളവരെയോ ചെറുപ്പക്കാരെയോ സ്നേഹിക്കാം. ഒരുപക്ഷേ നമ്മുടെ ആത്മാക്കൾ മറ്റൊരു സമയത്ത് കണ്ടുമുട്ടിയേക്കാം. അദ്ദേഹം ആരാണെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അടുത്തേക്ക് നടന്നു. അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തി. ഞങ്ങൾ നമ്പറുകൾ കൈമാറി, ഞങ്ങൾ പരസ്പരം തൽക്ഷണം ആകർഷിക്കപ്പെട്ടു, അമാൻഡ ആദ്യത്തെ അവരുടെ കൂടിക്കാഴ്ച്ചയെ പറ്റി പറയുന്നു..

ആദ്യത്തെ വിവാഹ ബന്ധം....
എന്നാൽ ആദ്യത്തെ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം വേറൊരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു എയ്സ്. പക്ഷേ അമാൻഡയുമായി സ്നേഹത്തിലായ ആ മനുഷ്യൻ അമാൻഡയെ കല്യാണം കഴിച്ചു. അമാൻഡയുടെ മാതാവിന്റെ വയസ്സാണ് എയ്സിന്. പലപ്പോഴും ഇവരെ അച്ഛനും മകളുമാണെന്നാണ് ആളുകൾ കരുതാറുള്ളത്. എന്നാൽ ഇതൊന്നും ഇവർക്ക് പ്രശ്നമല്ല..അമാൻഡ വന്നു സംസാരിച്ചപ്പോൾ അവളുടെ ഭംഗി ആകർഷിച്ചിരുന്നുവെന്ന് എന്നാൽ തമ്മിൽ ഒരുപാട് പ്രയാം വ്യത്യാസം ഉള്ളതുകൊണ്ട് ആ ബന്ധം നടക്കില്ലെന്നാണ് വിചാരിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.

കാത്തിരിക്കുന്ന ആ സന്തോഷം
ആദ്യം കുഞ്ഞ് ജനിക്കുമ്പോൾ എയ്സിന് 30 വയസ്സായിരുന്നു ഇപ്പോൾ അദ്ദേഹത്തിന് 2023 ൽ ഒരു കുട്ടി കൂടി ജനിക്കാൻ പോകുന്നു.
പ്രായം തങ്ങൾക്ക് ഒരു പ്രശ്നം ആയിട്ടില്ലെന്നാണ് രണ്ടുപേരും വ്യക്തമാക്കുന്നത്. ആളുകൾ ഇവരെ പരിഹസിച്ചും അതുപോലെ തന്നെ അഭിനന്ദിച്ചും രംഗത്തുവരുന്നു...












Click it and Unblock the Notifications