കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂസാവാന്‍ കുടിച്ചത് ബാത്ത് റൂം ലോഷന്‍; മരിച്ചത് ഒരാളല്ല.!

ലഹരിക്കു വേണ്ടി ബാത്ത് റൂം ലോഷന്‍ കുടിച്ച് 33 പേര്‍ മരിച്ചു. 42 പേരെയാണ് ഈ വ്യാജ മദ്യം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

മോസ്‌കോ: ലഹരിക്കു വേണ്ടി ബാത്ത് റൂം ലോഷന്‍ കുടിച്ച് 33 പേര്‍ മരിച്ചു. സൈബീരിയന്‍ സിറ്റിക്കു സമീപം ഇര്‍കുട്‌സ്‌കിലാണ് സംഭവം. 42 പേരെയാണ് ഈ വ്യാജ മദ്യം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്.

Dead body

ദരിദ്ര ജനവിഭാഗങ്ങള്‍ ധാരാളമുള്ള റഷ്യയുടെ ഈ പ്രദേശങ്ങളില്‍ വ്യാജ മദ്യത്തിന്റെ ഉപഭോഗം കൂടുതലാണ്. ബാത്ത് റൂം ലോഷന്‍ വിതരണം ചെയ്ത രണ്ടു പേരെ മോസ്‌കോയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

Alcohol

ഇതു കഴിക്കാന്‍ പാടില്ലെന്ന് ബാത്ത് റൂം ലോഷന്റെ പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആളുകള്‍ ഇത് ഗൗനിക്കാറില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Alcohol

മദ്യത്തേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇത്തരം ബാത്ത് റൂം ലോഷന്‍സ് ആളുകള്‍ മദ്യത്തിനു പകരമായി ഉപയോഗിക്കുന്നുണ്ട്. നൂറിലധികം സ്ഥലങ്ങളില്‍ ഇതു വിപണനം ചെയ്യുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഈ ഉത്പന്നം നിരോധിക്കുമെന്നും വിപണനം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ദിമിത്രി മെദ്വ്‌വദേവ് പറഞ്ഞു.

English summary
33 residents of the Siberian city of Irkutsk have died after drinking bathroom lotion. They had hoped it would give them the same sensation as alcohol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X