Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഫോൺ വാങ്ങാൻ സ്വന്തം കിഡ്‌നി വിറ്റു; 25കാരന് കിട്ടിയത് മുട്ടൻപണി, ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ഞെട്ടും

ബീജിംഗ്: ഗാഡ്ജറ്റുകളെ പ്രണയിക്കുന്നവരുടെ അവസാന വാക്കാണ് ഐ ഫോണുകള്‍. ഇങ്ങനെയുള്ളവരില്‍ ഐ ഫോണ്‍ സ്വന്തമാക്കണമെന്ന ആഗ്രഹമുള്ളത് നിരവധി പേര്‍ക്കാണ്. അങ്ങനെ ഒരു ഐ ഫോണ്‍ സ്വന്തമാക്കാന്‍ ഒരു യുവാവ് ചെയ്ത കടും കയ്യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐ ഫോണ്‍ വാങ്ങുന്നതിന് ഈ യുവാവ് സ്വന്തം കിഡ്‌നി വില്‍ക്കുകയാണ് ചെയ്തത്. സ്വന്തം കിഡ്‌നി വിറ്റ് യുവാവ് 2011ലാണ് ഐ ഫോണ്‍ സ്വന്തമാക്കിയത്. എന്നാല്‍ യുവിവിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരായാലും ഒന്നു ഞെട്ടിപ്പോകും.

സംഭവം ചൈനയില്‍

സംഭവം ചൈനയില്‍

ചൈനയിലാണ് ഈ സംഭവം നടന്നത്. അന്‍ഹൂയി പ്രവാശ്യയിലെ വാങ് ഷങ്കൂന്‍ എന്ന യുവാവാണ് ഈ കടും കൈ ചെയ്തത്. 2011ല്‍ ഐ ഫോണ്‍ വാങ്ങാന്‍ വേറെ വഴിയില്ലാത്തതിനെ തുടര്‍ന്ന് അദ്ദേഹം കിഡ്‌നി വില്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം.

ഒരു വൃക്ക മതി

ഒരു വൃക്ക മതി

തനിക്ക് ജീവിക്കാന്‍ ഒരു വൃക്ക മതിയെന്ന് അവകാശപ്പെട്ടായിരുന്നു വില്‍ക്കാന്‍ തീരുമാനിച്ചത്. 3273 ഡോളറിന് വൃക്ക വിറ്റ ഇദ്ദേഹം അന്ന് ഐ പാഡ് 2., ഐ ഫോണ്‍ 4ഉം വാങ്ങി. യുവാവ് തന്നെ ഓണ്‍ലൈന്‍ ചാറ്റ് റൂം വഴി ഇടപാടുകാരെ കണ്ടെത്തി വൃക്ക വില്‍ക്കുകയായിരുന്നു.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ചൈനയിലെ ഒരു പ്രാവശ്യയില്‍ വച്ച് അനധികൃതമായി നടന്ന ഒരു ശസത്രക്രിയയിലൂടെയാണ് ഷങ്കൂന്റെ കിഡ്‌നി പുറത്തെടുത്തത്. എന്നാല്‍ ഇതിന് ശേഷം യുവാവിന് ആവശ്യമായ വിശ്രമവും പരിചരണവും ലഭിച്ചില്ല. ഇതോടെ ആകെയുണ്ടായിരുന്ന കിഡ്‌നിക്ക് അണുബാധയേറ്റു.

ഇപ്പോള്‍ കിടപ്പില്‍

ഇപ്പോള്‍ കിടപ്പില്‍

അണുബാധ മൂര്‍ച്ഛിച്ചതോടെ ഷങ്കൂന്‍ കിടപ്പിലായ അവസ്ഥയിലാണ്. അന്ന് മകന്റെ കയ്യില്‍ വില കൂടിയ ഐ ഫോണ്‍ കണ്ട മാതാവിന് സംശയം തോന്നിയതോടെയാണ് ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. സംശയം തോന്നിയ അമ്മ മകനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഷങ്കൂന്‍ എല്ലാം തുറന്നു പറയുകയായിരുന്നു.

അറസ്റ്റ്

അറസ്റ്റ്

ശസ്ത്രക്രിയ അനധികൃതമായതുകൊണ്ട് തന്നെ സംഭവത്തില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 17ആമത്തെ വയസിലാണ് ഇങ്ങനെ ഒരു കടും കൈ ചെയ്യാന്‍ ഷങ്കൂന്‍ മുതിര്‍ന്നത്. എന്തായാലും ഇപ്പോള്‍ കട്ടിലില്‍ കിടപ്പിലായ അവസ്ഥയിലാണ് ഷങ്കൂന്‍. തുടര്‍ ചികിത്സ ലഭ്യമായാല്‍ മാത്രമേ ഇനി യുവാവിന് തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ സാധിക്കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+