കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണത്തിലെ സൂത്രധാരനെ പാകിസ്താന്‍ പുറത്തിറക്കി,ഇനി?

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: പെഷവാര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമാനരീതിയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതിന്‍റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ സാക്കി ഉര്‍ റെഹ്മാന്‍-ലഖ്വിയ്ക്ക് പാകിസ്താന്‍ ജാമ്യം അനുവദിച്ചു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണ പരമ്പരയുടെ മുഖ്യ ആസൂത്രകന്‍മാരില്‍ ഒരാളാണ് സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി.

സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഏറെ നാളായി റാവല്‍പിണ്ടിയില്‍ തടവിലായിരുന്നു ലഖ്വി. ലഷ്‌കര്‍-ഇ-ത്വയ്ബയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ആയിരുന്നു ലഖ്വി. ലഖ്വിയുടേത് ഉള്‍പ്പടെ തീവ്രവാദക്കേസില്‍ അറസ്റ്റിലായവരുടെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു .

Zakir

പെഷവാര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താന്‍ ആരോപണമുന്നയിക്കുന്നുണ്ട് . ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയതിന്റെ സൂത്രധാനരന് ജാമ്യം അനുവദിച്ചത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട് . തീവ്രവാദത്തില്‍ പാകിസ്താന്റെ ഇരട്ടത്താപ്പ നയമാണ് ലാഖ്വിയ്ക്ക് ജാമ്യം അനുവദിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് ആരോപണമുയരുന്നു .

English summary
A Pakistani court has granted bail to Zaki-ur-Rehman Lakhvi, accused of planning the 26/11 attacks in Mumbai in which 166 people were killed six years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X