Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു; അമേരിക്കയിലേത് വംശീയാതിക്രമം!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ 26കാരന്‍ വെടിയേറ്റ് മരിച്ചു. മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേരാണ് യുവാവിനെ ആക്രമിച്ച ത്. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഗ്യാസ് സ്‌റ്റോറിലാണ് സംഭവം. യാകിമ സിറ്റിയിലെ എഎം- പിഎം ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്കായ വിക്രം ജര്യാലാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ ഗ്യാസ് സ്റ്റോറും കൊള്ളയടിച്ചാണ് മടങ്ങിയത്. ട്വിറ്ററില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കുടുംബ സുഹൃത്തിന്റെ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനായി വിക്രം 25 ദിവസം മുമ്പാണ് വാഷിംഗ്ടണിലെത്തിയത്.

സംഭവത്തില്‍ എളുപ്പത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി അമേരിക്കയിലെ അന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിവരുന്നതായും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളികള്‍ ഗ്യാസ് സ്റ്റേഷനിലെത്തിയതിന്റെയും ആക്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുറ്റവാളികളെ കണ്ടെത്തുന്നതിനും നിയമപോരാട്ടത്തിനും യുവാവിന്റെ കുടുംബത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹായിക്കുമെന്നും ട്വീറ്റില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. പഞ്ചാബില്‍ നിന്നുള്ള ജര്യാല്‍ ഒരുമാസം മുമ്പാണ് അമേരിക്കയിലേയ്ക്ക് പോയതെന്ന് സഹോദരന്‍ വ്യക്തമാക്കി.

deadbody

അക്രമികള്‍ ആവശ്യപ്പെട്ട പണം ജര്യാല്‍ നല്‍കിയിരുന്നുവെങ്കിലും ഇക്കൂട്ടത്തില്‍ ഒരാള്‍ യുവാവിന് നേരെ വെിടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വെടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജര്യാലിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവി ക്യാമറിയല്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+