കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദില്‍ തടവിലായിരുന്ന 268 ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു

Google Oneindia Malayalam News

റിയാദ്‌: തൊഴില്‍ വിസാ നിയമങ്ങള്‍ ലംഘിച്ചതിന്‌ റിയാദില്‍ തടവിലായിരുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക്‌ തിരിച്ചയച്ചു. ബുധനാഴ്‌ച്ച രാവിലെ 10ന്‌ റിയാദില്‍ നിന്ന്‌ പുറപ്പെട്ട സൗദി എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലേക്കാണ്‌ കൊണ്ടുപോയത്‌. 13 മലയാളികളും 17 തമിഴ്‌നാട്ടുകാരും 18 ആന്ധ്രാ, തെലുങ്കാന സ്വദേശികളും 17 ബീഹാറികളും 114 ഉത്തര്‍പ്രദേശുകാരും 50 പശ്ചിമ ബംഗാള്‍ സ്വദേശികളും 9 രാജസ്ഥാനികളുമാണ്‌ സംഘത്തിലുള്ളത്‌.
ഇഖാമ പുതുക്കാത്തത്‌,ഹുറൂബ്‌ കേസ്‌, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ്‌ ഇവര്‍ പിടിയിലായത്‌. ഇതില്‍ 53 പേരെ ദമ്മാമില്‍ നിന്ന്‌ റിയാദിലെത്തിച്ചതാണ്‌. റിയാദ്‌ അല്‍ഖര്‍ജ്‌ റോഡിലെ ഇസ്‌കാനിലുള്ള പുതിയ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഇനി 200ഓളം ഇന്ത്യക്കാരുണ്ട്‌. അവരെയും വൈകാതെ നാട്ടിലേക്ക്‌ കയറ്റി വിടും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ്‌ കുമാര്‍. യൂസുഫ്‌ കാക്കഞ്ചേരി,അബ്ദുല്‍ സമദി തുഷാര്‍ എന്നിവരാണ്‌ നാട്ടില്‍ അയക്കുന്നതിനായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്‌.

saudi

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

കോവിഡ്‌ തുടങ്ങിയ ശേഷം സൗദിയില്‍ നിന്ന്‌ നാട്‌ കടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം ഇതോടെ 3239 ആയി. കോവിഡ്‌ പ്രതിസന്ധിക്ക്‌ അയവ്‌ വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പൊലീസ്‌ പരിശോധന സൗദിയില്‍ തുടരുകയാണ്‌. ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ്‌ ദിനംപ്രതി പിടിയിലാകുന്നത്‌. രാജ്യത്ത്‌ വിവിധ ഭാഗങ്ങളില്‍ പിടിയിലാകുന്നവരെ ഒടുവില്‍ നാട്ടിലേക്ക്‌ കയറ്റി വിടാന്‍ റിയാദിലും ജിദ്ദയിലുമായുള്ള തര്‍ഹീലുകളിലാണ്‌ എത്തിക്കുന്നത്‌. തടവുകരുടെ 11ാമത്തെ സൗദി എയര്‍ലൈന്‍സ്‌ വിമാനമാണ്‌ ബുധനാഴ്‌ച്ച ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ടത്‌.

English summary
268 Indians deported from Riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X