ഗൂഗിള്‍ ജീവനക്കാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കാടിനുള്ളില്‍ കണ്ടെത്തി
പ്രിന്‍സ്‌ടോണ്‍: ന്യൂയോര്‍ക്കിലെ ഗൂഗിള്‍ ജീവനക്കാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കാടിനുള്ളില്‍ നിന്നും കണ്ടെത്തി. വനേസ മാര്‍കോട്ട്(27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
പ്രിന്‍സ്‌ടോണിലെ വീട്ടില്‍ പോയി തിരിച്ചു വരുന്ന വഴിയ്ക്കാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചില്ലില്‍ കാടിനുള്ളില്‍ നിന്നും കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്നും 500 മീറ്റര്‍ ദൂരെയുള്ള കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. മരിക്കുന്നതിന് മുന്‍പ് യുവതി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പ്രദേശവാസികളെയാണ് നിലവില്‍ സംശയിക്കുന്നത്. അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications