ദക്ഷിണ കൊറിയയിൽ വിമാനപകടം; രണ്ട് പേരെ ജീവനോടെ കണ്ടെത്തി 179 പേർ മരിച്ചതായി റിപ്പോർട്ട്
സോൾ: ദക്ഷിണ കൊറിയയിൽ വിമാനപകടത്തിൽ 179 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം റൺവേയിൽ നിന്ന് തെന്നി മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 175 യാത്രക്കാരും ആറ് ഫ്ലൈറ്റ് അറ്റൻഡന്റുമാരും ഉണ്ടായിരുന്ന ജെജു എയർ വിമാനം തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് തിരിച്ച് പറക്കുകയായിരുന്നു.
ലാൻഡിംഗിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് പേരെ ജീവനോടെ കണ്ടെത്തി രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അഗ്നിശമന ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. വിമാനത്തിന്റെ വാലറ്റ് ഉള്ളവരെ രക്ഷിക്കാൻ എമർജൻസി സർവീസുകൾ ശ്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

PC: https://x.com/nicksortor
തകർച്ചയുടെ കാരണം വ്യക്തമല്ല, എന്നാൽ പക്ഷിയിടിച്ചതാവാം ലാൻഡിംഗ് ഗിയറിന്റെ തകരാറിന് കാരണമായത് എന്നാണ് യോൻഹാപ്പ് റിപ്പോർട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്ത സ്ഥിരീകരിക്കാത്ത ഫൂട്ടേജിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ഭിത്തിയിൽ ഇടിക്കുന്നതായി കാണാം. വിമാനത്തിന്റെ ഒരു ഭാഗം പൊട്ടിത്തെറിക്കുന്നതും കാണാം. കറുത്ത പുക ഉയരുന്നതും കാണാം.












Click it and Unblock the Notifications