കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ യുദ്ധം ഇനിയും അവസാനിയ്ക്കുന്നില്ലേ? റഷ്യ വരേണ്ടി വരുമോ?

Google Oneindia Malayalam News

സനാ: യെമനില്‍ ബുധാനാഴ്ച മാത്രം അറബ് സഖ്യം നടത്തിയ ആക്രമണത്തില്‍ 28 ഹൂത്തി വിമതര്‍ കൊല്ലപ്പെട്ടു. അല്‍ബേദ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുന്‍പ്രസിഡന്റ് അലി അബ്ദുള്ള സലേഹ് അല്‍ ബിഹാനെ അനുകൂലിയ്ക്കുന്ന വിമതരും സൈനികരും കൊല്ലപ്പെട്ടത്.

ബുധാനാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ 15 കാലാപകാരികള്‍ കൊല്ലപ്പെട്ടതായി മസ്ദാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദമാത്ത് നഗരത്തില്‍ ഉണ്ടായ വ്യോമാക്രമണത്തിലും വിമതര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട്. 13 വിമതരാണ് ഇവിടെ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിലൂടെയാണ് വിമതരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം കൊന്നത്.

Saudi, Yemen

യെമന്‍ സൈന്യത്തിന്റെയും അറബ് സഖ്യത്തിന്റെയും അധീനതയിലുള്ള അല്‍ ദാലേ ഗവര്‍ണറേറ്റ് പിടിച്ചെടുക്കാനാണ് വിമതരുടെ അടുത്ത നീക്കം. ശക്തമായ പ്രതിരോധമാണ് സൈനിക സഖ്യങ്ങള്‍ ഇതിനെതിരെ നടത്തുന്നത്. മാസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലും വിമതരില്‍ നിന്നും യെമനെ പൂര്‍ണമായും മോചിപ്പിയ്ക്കാന്‍ അറബ് സഖ്യത്തിനായിട്ടില്ല.

English summary
28 Yemeni coup rebels killed in attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X