കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത വർഗക്കാരന് നേരെ അമേരിക്കയിൽ വീണ്ടും പോലീസ് ക്രൂരത! 29കാരനെ വെടിവെച്ച് കൊന്നു!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന് നേരെ പോലീസ് ക്രൂരത. പോലീസ് ക്രൂരതയ്ക്കും വംശീയതയ്ക്കും എതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനെടെയാണ് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. 29കാരനായ ഡിജോണ്‍ കീസെ ആണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സൈക്കിള്‍ ഓടിച്ച് വരുന്ന വഴിയില്‍ ലോസ് ആഞ്ചല്‍സ് കൗണ്ടി പോലീസ് കീസെയെ തടയുകയായിരുന്നു. ഗതാഗത നിയമം ലംഘിച്ചു എന്നാണ് പോലീസ് ആരോപിക്കുന്നത്.

പോലീസ് തടഞ്ഞതിന് പിന്നാലെ കീസെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസുകാര്‍ കീസെയെ പിടികൂടി. രക്ഷപ്പെടാനായി കീസെ ഒരു പോലീസുകാരനെ ആക്രമിച്ചു. അതിനിടെ കീസെയുടെ വസസ്ത്രത്തിനുളളില്‍ നിന്നും ഒരു സെമി ഓട്ടോമാറ്റിക്ക് തോക്ക് അടക്കമുളള സാധനങ്ങള്‍ താഴെ വീണു എന്നാണ് പോലീസ് ഭാഷ്യം.

us

പോലീസ് വെടിയേല്‍ക്കുമ്പോള്‍ കീസെയുടെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നോ എന്നോ അതുപയോഗിച്ച് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചോ എന്നതിന് വ്യക്തതയില്ല. അക്കാര്യം തനിക്ക് അറിയില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥനായ ബ്രാന്‍ഡണ്‍ ഡീന്‍ പ്രതികരിച്ചത്. കീസെ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കറുത്ത വര്‍ഗക്കാരന്‍ ആക്രമിക്കപ്പെടുന്ന അമേരിക്കയിലെ സമീപകാലത്തെ മൂന്നാമത്തെ സംഭവം ആണിത്.

Recommended Video

cmsvideo
Kamala Harris 'Not Competent' To Be US President, Ivanka Better: Donald Trump

കീസെയ്ക്ക് നീതി തേടി നിരവധി പേരാണ് ലോസ് ആഞ്ചല്‍സില്‍ പ്രതിഷേധിച്ചത്. മൂന്ന് മാസം മുന്‍പാണ് ജോര്‍ജ് ഫ്‌ളോയിഡ് എന്നയാളെ പോലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ മാസം ആണ് ജോര്‍ജ് ബ്ലേക്ക് എന്നയാളെ പോലീസ് വെടിവെച്ചത്. 7 തവണയാണ് ബ്ലേക്കിന് വെടിയേറ്റത്. തുടര്‍ന്ന് പാതി ശരീരം തളര്‍ന്ന് കിടക്കുകയാണ് ബ്ലേക്ക്. സംഭവത്തില്‍ വലിയ പ്രതിഷേധം അലയടിക്കെയാണ് പുതിയ കൊലപാതകം.

വന്‍ പ്രതിഷേധത്തിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സംഭവ സ്ഥലമായ കെനോഷ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. സന്ദര്‍ശനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ടോണി ഈവേഴ്‌സ് ട്രംപിന് കത്തെഴുതിയിരുന്നു. എന്നാല്‍ കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ട്രംപ് സന്ദര്‍ശനം നടത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. വംശീയതയ്ക്ക് എതിരായ പ്രതിഷേധത്തിന് നേര്‍ക്ക് ട്രംപ് അനുകൂലിയായ 17കാരന്‍ വെടി വെച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ ട്രംപ് അപലപിക്കാന്‍ തയ്യാറാകാത്തതും വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

English summary
29 year old black man shot dead by police in Los Angeles, America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X