കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ ചുറ്റിവരിഞ്ഞ് സിക: 3,100 ഗര്‍ഭിണികളില്‍ രോഗം സ്ഥിരീകരിച്ചു, ഉമിനീരിലും മൂത്രത്തിലും വൈറസ്

  • By Siniya
Google Oneindia Malayalam News

ജനീവ: ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നു. കൊളംബിയയിലെ 3,100 ഗര്‍ഭിണികള്‍ സിക രോഗം ബാധിച്ചുവെന്ന് കൊളംബിയ പ്രസിഡണ്ട് ജ്വാന്‍ മാനുവല്‍ സാന്റോസ് അറിയിച്ചു. രണ്ടുവര്‍ഷത്തേക്ക ഗര്‍ഭം ധരിക്കരുതെന്ന് സ്ത്രീകളോട് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു.

ഗര്‍ഭിണികളില്‍ സിക വൈറസ് ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് നേരത്തെ പ@നം തെളിയിച്ചിരുന്നു. എന്നാല്‍ ഈ രോഗത്തിനുള്ള വാക്‌സിന്‍ ഇതുവരെ ലഭ്യമല്ല. ഇതുവരെ ജനിച്ച കുഞ്ഞുങ്ങളുടെ വൈകല്യം തെളിയിച്ചിട്ടില്ല.

കൊളംബിയയില്‍ മാത്രം സിക വൈറസ് ബാധിച്ച 25,645 പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 3,177 പേരും ഗര്‍ഭിണികളാണ്. 16 ലക്ഷം പേര്‍ക്ക സിക വൈറ്‌സ് ബാധിച്ചതായാണ് കണക്ക്.

ജനങ്ങള്‍ സിക വൈറസിന്റെ പിടിയില്‍

ജനങ്ങള്‍ സിക വൈറസിന്റെ പിടിയില്‍

സിക വൈറസിന്റെ പിടിയിലാണ് ജനങ്ങള്‍. ലോകത്തെ 16 ലക്ഷം ജനങ്ങള്‍ക്ക് സിക വൈറസ് പിടിപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൊതുകിലൂടെ മാത്രം പടരുന്ന രോഗമെന്നാണ് സിക എന്നാണ് നേരത്തെ വിശ്വസിച്ചിരുന്നത്. എന്നാല്‍ രോഗം പടരാന്‍ പല കാരണങ്ങളുണ്ടെന്നാണ് ഇപ്പോള്‍ പഠനം തെളിയിക്കുന്നത്.

ഗര്‍ഭിണികളുടെ ദുരിതം

ഗര്‍ഭിണികളുടെ ദുരിതം

സിക വൈറസ് പടരുന്നതിനാല്‍ ഏറെ ദുരിതം അനുഭവിക്കുന്നത് ഗര്‍ഭിണികളാണ്. കൊളംബിയയിലെ 3,100 ഗര്‍ഭിണികള്‍ക്ക് രോഗം പിടിപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. കാളംബിയയില്‍ മാത്രം സിക വൈറസ് ബാധിച്ച 25,645 പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 3,177 പേരും ഗര്‍ഭിണികളാണ്.

തലച്ചോര്‍ ചുരുക്കുന്നു

തലച്ചോര്‍ ചുരുക്കുന്നു

ഗര്‍ഭിണികളില്‍ സിക വൈറസ് ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് നേരത്തെ പഠനം തെളിയിച്ചിരുന്നു. എന്നാല്‍ ജനിച്ച കുഞ്ഞുങ്ങളുടെ വൈകല്യമുള്ളതായി ഇതുവരെ റിപ്പോര്‍ട്ട വന്നിട്ടില്ല.

രോഗം പടരുന്നത്

രോഗം പടരുന്നത്

ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകരുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സിക പടരുന്നതിനെ കുറിച്ച് മറ്റു വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഇതാ ഇങ്ങനെയും രോഗം വരാം

ഇതാ ഇങ്ങനെയും രോഗം വരാം

ഉമിനീരും മൂത്രവും വഴി സിക വൈറസ് പടരാന്‍ സാധ്യത ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ബ്രസീല്‍ ആരോഗ്യ സംഘടനയുടേതാണ് പുതിയ കണ്ടെത്തല്‍. രണ്ട രോഗികളുടെ ഉമിനീരിലും മൂത്രത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തി.

മരണം റിപ്പോര്‍ട്ട് ചെയ്തത്

മരണം റിപ്പോര്‍ട്ട് ചെയ്തത്

കൊളംബിയയില്‍ സിക വൈറസ് മൂലമെന്ന് സംശയിക്കുന്ന മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

English summary
3,100 pregnant women in Colombia have Zika virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X