കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സ്‌ഫോടന പരമ്പര; ഏഴ് പേര്‍ കൊലപ്പെട്ടു, പിന്നില്‍ ഐസിസ്!!

ഭീകരര്‍ കോടതിയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിലായി ഏഴ് പേര്‍
കൊലപ്പെട്ടുമരിച്ചുവെന്നും 12 പേര്‍ക്ക് പരിക്കേറ്റെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താങ്കി ബസാറിലെ ലോക്കല്‍ കോടതിയ്ക്ക് മുന്നിലാണ് മൂന്ന് സ്‌ഫോടനങ്ങളുമുണ്ടായത്.

സ്‌ഫോടനത്തിനിടെ കോടതിയ്ക്കുള്ളിലേയ്ക്ക് ഭീകരര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ചാവേറുകള്‍ കോടതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയെന്നും ഇവരില്‍ രണ്ട് പേരെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചിട്ടുവെന്നും ചാരാസാദ്ധ ഡിപിഒയെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തോടെ സമീപത്തെ ആശുപത്രികള്‍ക്ക് സമീപത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മാര്‍ച്ചിലുണ്ടായ സമാന ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാകിസ്താന് തിരിച്ചടി

പാകിസ്താന് തിരിച്ചടി

വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടതോടെ പാക് സൈന്യം ഭീകരവേട്ട ശക്തമാക്കിയിരുന്നു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച പാകിസ്താന്‍ പാകിസ്താനില്‍ വച്ച് 100 ഭീകരരെ വധിച്ചതായും അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ മൂന്ന് സ്‌ഫോടനങ്ങള്‍ക്ക് സാക്ഷിയാവുന്നത്.

അഫ്ഗാനിസ്താനെ വിറപ്പിച്ച്

അഫ്ഗാനിസ്താനെ വിറപ്പിച്ച്

ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാക്- അഫ്ഗാന്‍ അതിര്‍ത്തി അ നിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടതായി പാക് സൈന്യം വ്യക്തമാക്കി. ഇതിന് പുറമേ അഫ്ഗാന്‍ എംബസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും ഉടന്‍ കൈമാറണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്താനില്‍ കഴിയുന്ന 76 ഭീകരരുടെ പട്ടികയും പാകിസ്താന്‍ കൈമാറിയിട്ടുണ്ട്.

അതിര്‍ത്തി ഭീകരവാദം ഭീഷണി

അതിര്‍ത്തി ഭീകരവാദം ഭീഷണി

അഫ്ഗാനിസ്താനില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രങ്ങളും പരിശീലന ക്യാമ്പുകളും തങ്ങള്‍ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന് വിപുല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനെ ലക്ഷ്യം വച്ചുള്ള ഭീകരവാദത്തിന് വഴിയൊരുക്കുന്നതില്‍ അഫ്ഗാനിസ്താന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്താന്‍ അഞ്ചോളം ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയായിരുന്നു. സൂഫി ദര്‍ഗ്ഗയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയിരുന്നു. ഫെബ്രുവരി 15ന് വാഹനങ്ങളില്‍ സ്‌ഫോടകവസ്തു നിക്ഷേപിച്ചും ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 13ന് ലാഹോറിലെ മാള്‍ റോഡിലുണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
4 died in 3 blasts outside court in Pakistan's Charsadda town, many feared injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X