കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്‌ക്കെതിരെ ആഗോള നീക്കം... യുഎസ് അന്വേഷണ സംഘമെത്തും, ജര്‍മനിയും ഓസ്‌ട്രേലിയയും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ ആഗോള തലത്തില്‍ നീക്കങ്ങള്‍ ശക്തമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലേക്ക് വിദഗ്ദാന്വേഷണ സംഘത്തെ അയക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ജര്‍മനിയും ഓസ്‌ട്രേലിയയും ഇതോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് ജര്‍മനിയുടെ നീക്കം. ഓസ്‌ട്രേലിയയും അന്വേഷണത്തിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന രൂക്ഷമായി തന്നെ ഇതിനോടൊക്കെ പ്രതികരിച്ചിട്ടുണ്ട്. നേരത്തെ ബ്രിട്ടനും സമാനമായ പാതയിലായിരുന്നു. എന്നാല്‍ തല്‍ക്കാലം അവരില്‍ നിന്ന് നടപടിയുണ്ടാവില്ല. വൈറസ് വ്യാപനത്തെ അതിജീവിച്ച ശേഷമാകും നടപടിയെടുക്കുക.

ട്രംപിന്റെ നീക്കം

ട്രംപിന്റെ നീക്കം

ചൈനയിലെ തന്റെ വിദഗ്ധ ടീമിന്റെ അന്വേഷണത്തിനായി അയക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. പ്ലേഗിന് സമാനമാണ് കൊറോണവൈറസെന്നും ട്രംപ് പറഞ്ഞു. ചൈനയുമായി അന്വേഷണത്തിന്റെ കാര്യം സംസാരിച്ചിരുന്നു. ചൈനയില്‍ തന്നെ എത്തി എന്താണ് സംഭവിച്ചതെന്ന് അറിയണം. എന്നാല്‍ ഇതുവരെ ചൈന തങ്ങളെ അതിന് അനുവദിച്ചിട്ടില്ല. ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ എനിക്ക് പ്രശ്‌നമില്ല. ചൈനയില്‍ നിന്നാണ് കൊറോണവൈറസ് മനുഷ്യനിലേക്ക് എത്തിയതെന്നും ഇതിന് കാരണക്കാര്‍ വുഹാനിലെ ലബോറട്ടറിയാണെന്നും ട്രംപ് ആരോപിച്ചു.

കളത്തില്‍ ഇറങ്ങി ജര്‍മനി

കളത്തില്‍ ഇറങ്ങി ജര്‍മനി

ജര്‍മനിയും വമ്പന്‍ ആരോപണമാണ് ഉന്നയിച്ചത്. പ്രമുഖ ദിനപത്രമായ ബില്‍ഡാണ് പുതിയ പോര്‍മുഖം തുറന്നത്. ജര്‍മനിക്ക് കൊറോണവൈറസിലൂടെയുണ്ടായ നാശനഷ്ടം കടുത്തതാണെന്നും, ചൈന 162 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും ഇവര്‍ പറയുന്നു. ജര്‍മനിയുടെ ജിഡിപി 4.2 ശതമാനം തകര്‍ന്നത് ചൈന കാരണമാണെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ജര്‍മനി അന്യരാജ്യങ്ങളോടുള്ള വിദ്വേഷം വളര്‍ത്തുകയാണെന്ന് ചൈന ആരോപിക്കുന്നു.

പൊരിഞ്ഞ പോരാട്ടം

പൊരിഞ്ഞ പോരാട്ടം

ചൈനയും ബില്‍ഡിന്റെ എഡിറ്റര്‍ ജൂലിയന്‍ റെയ്‌ച്ചെല്‍റ്റും തമ്മില്‍ ഇതോടെ വാക് തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ നേരിട്ട് ആക്രമിക്കുകയാണ് റെയ്‌ച്ചെല്‍റ്റ് ചെയ്തത്. ചൈനയ്ക്ക് കൊറോണവൈറസിനെ നിയന്ത്രിക്കാനായില്ലെന്നും, മറച്ചുവെക്കുകയുമായിരുന്നുവെന്നും റെയ്‌ച്ചെല്‍റ്റ് പറഞ്ഞു. അതേസമയം ജര്‍മനിയുമായുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്. നേരത്തെ ബ്രസീലും ചൈനയാണ് വൈറസ് പടര്‍ത്തിയതെന്ന പ്രചാരണം നടത്തിയിരുന്നു.

ഓസ്‌ട്രേലിയയും കലിപ്പില്‍

ഓസ്‌ട്രേലിയയും കലിപ്പില്‍

ഓസ്‌ട്രേലിയയും ചൈന വേണ്ട വിധത്തിലല്ല കൊറോണയെ നേരിട്ടതെന്ന് കുറ്റപ്പെടുത്തി. ചൈനയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും, അന്താരാഷ്ട്ര അന്വേഷണം അവര്‍ക്കെതിരെ വേണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. വൈറസ് എവിടെ നിന്നാണ് ഉണ്ടായതെന്ന് ഈ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. അതേസമയം യുഎസ്സിന് സമാനമായ ആവശ്യമാണിത്. ചൈന വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരീസ് പെയിന്‍ പറഞ്ഞു. ചൈനയുമായി ഓസ്‌ട്രേലിയക്കുള്ള ബന്ധം കുറച്ചുനാളായി വഷളായി കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നുവെന്നാണ് ആരോപണം.

ചൈനയുടെ മറുപടി

ചൈനയുടെ മറുപടി

ഓസ്‌ട്രേലിയയുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ചൈന പറയുന്നു. സുതാര്യവും സത്യസന്ധവുമായിരുന്നു ചൈനയുടെ നിലപാടുകള്‍. യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് അറിയാതെയുള്ള ആരോപണങ്ങളാണ് പെയിന്‍ നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ചൈനയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നത് മരിച്ചവരോടുള്ള അനാദരവാണെന്നും വക്താവ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ചൈനയുടെ തീരുമാനം. ആരോഗ്യ സംഘടനകളും, യുഎന്നും, ലോകാരോഗ്യ സംഘടനയും ചൈനയില്‍ നിര്‍മിച്ചതാണ് കൊറോണവൈറസ് എന്ന കാര്യത്തില്‍ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ നിര്‍മിക്കാനാവില്ലെന്നാണ് വാദം.

English summary
3 countries want compensation and investigation against china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X