3 ദിവസം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്ത് നായ്ക്കള്‍ കടിച്ച് കൊന്നു
സക്രാമെന്റോ: മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ വളര്‍ത്തു നായ്ക്കള്‍ കടിച്ച് കൊന്നു. കാലിഫോര്‍ണിയയിലാണ് സംഭവം. കുഞ്ഞിന്റെ അടുത്ത് നിന്നും അമ്മ മാറിയ ഉടന്‍ തന്നെ രണ്ട് വളര്‍ത്ത് നായ്ക്കള്‍ കുഞ്ഞിനെ കടിച്ച് കൊല്ലുകയായിരുന്നു.
ചൂട് കാലമായതിനാല്‍ കതക് പൂട്ടാതെയാണ് കുഞ്ഞിനെ തനിച്ചാക്കി അമ്മ മുറിയ്ക്ക് പുറത്ത് പോയത്. ഏതാനും നിമിഷങ്ങള്‍ക്കകം ഇവര്‍ തിരികെ എത്തിയപ്പോഴാണ് കുഞ്ഞിനെ പട്ടികള്‍ കടിച്ച് കൊന്നത് കാണുന്നത്.

33കാരിയായ യുവതിയുടെ സഹോദരന്‍ വളര്‍ത്തിയിരുന്ന നായ്ക്കളാണ് കുട്ടിയെ കൊന്നത്. നായ്ക്കളെ വീടിന്റെ പിന്‍വശത്ത് കെട്ടിയിടുന്നതാണ് പതിവ്. ഇവയെ കൂട്ടിലടച്ചിരിയ്ക്കുകയാണെന്ന ധാരണയിലായിരുന്നു യുവതി.
രണ്ട് നായ്ക്കളേയും സെന്‍ട്രല്‍ കാലിഫോര്‍ണിയ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂല്‍റ്റി ടും അനിമല്‍സില്‍ ഹാജരാക്കി. നായ്ക്കളെ ദയാവധത്തിന് വിധേയരാക്കുമെന്നാണ് സൂചന. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.












Click it and Unblock the Notifications