കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ കൊല്ലപ്പെട്ടത് യുഎഇയുടെ 'ധീരയോദ്ധാക്കള്‍', രാജ്യത്ത് 3 ദിവസത്തെ ദുഖാചരണം, ചിത്രങ്ങള്‍

Google Oneindia Malayalam News

അബുദാബി: യെമനില്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ മരിച്ച 45 സൈനികര്‍ക്കും യുഎഇയുടെ ആദരം. സൈനികരോടുള്ള ആദര സൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സൈനികരുടെ മൃതദേഹങ്ങള്‍ അബുദാബിയില്‍ എത്തിച്ചു. അതേസമയം യെമന്‍ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. ഭീരുക്കളാണ് ഇത്തരത്തില്‍ ആക്രമിയ്ക്കുന്നതെന്ന് യുഎഇ വിദേശകാര് മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

ധീര യോദ്ധാക്കളോടുള്ള ആദര സൂചകമായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ ആണ് ദുഖാചരണം പ്രഖ്യാപിച്ചത്. ദേശീയ പതാക താഴ്ത്തിക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും മൂന്ന് ദിവസത്തേയ്ക്ക് നിര്‍ത്തി വച്ചു. സൈനികരുടെ മൃതദേഹങ്ങള്‍ അബുദാബിയില്‍ എത്തിയ്ക്കുന്നതിന്റെ ദൃശ്യങ്ങളിലേയ്ക്ക്...

പ്രത്യേക വിമാനത്തില്‍

പ്രത്യേക വിമാനത്തില്‍

പ്രത്യേക സൈനിക വിമാനത്തില്‍ അബുദാബി ബതീന്‍ വിമാനത്താവളത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.

ആദരം

ആദരം

ധീര യോദ്ധാക്കളോടുള്ള ആദര സൂചകമായാണ് മൂന്ന് ദിവസത്തെ ദുഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചത്. സൈനികരുടെ മൃതദേഹങ്ങളില്‍ രാജകുടുംബാംഗങ്ങളടക്കം പ്രമുഖര്‍ അന്ത്യാഭിവാദം അര്‍പ്പിച്ചു

മിസൈല്‍ ആക്രമണം

മിസൈല്‍ ആക്രമണം

സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് ്അറബ് രാഷ്ട്രങ്ങള്‍ യെമനിലെ വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. സഖ്യസേനയുടെ ആയുധ പുരയ്ക്ക് നേരെ ഹൂത്തി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെത്. 45 യുഎഇ സൈനികരും 33 യെമന്‍ സൈനികരും 5 ബഹ്‌റിന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിന്നോട്ടില്ല

പിന്നോട്ടില്ല

യെമനില്‍ ഏറ്റെടുത്ത ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി

തിരിച്ചടിച്ചു

തിരിച്ചടിച്ചു

യെമനിലെ ഹൂത്തി ശക്തി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎഇ പോര്‍ വിമാനങ്ങള്‍ ശക്തമായി തിരിച്ചടിച്ചു

ചിത്രങ്ങള്‍ക്ക് കടപ്പാട്: WAM

English summary
3 days of mourning declared in UAE for martyrs in Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X