കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈനില്‍ ഇന്ത്യക്കാരായ മൂന്ന്‌ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം ആരംഭിച്ചു

Google Oneindia Malayalam News

ദുബൈ:ബഹ്‌റൈനില്‍ മൂന്ന്‌ പ്രവാസി ഇന്ത്യക്കാര്‍ മാന്‍ഹോളില്‍ വീണ്‌ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ബഹറൈന്‍ സര്‍ക്കാര്‍. ബഹ്‌റൈനിലെ ബാനി ജമ്രാ മാലിന്യ പ്ലാന്റിന്റെ ഓടയിലാണ് പ്രവാസികളായ ‌ മൂന്ന്‌ ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത്‌. കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ്‌ വടക്കു പടിഞ്ഞാറന്‍ ബഹ്‌റൈനിലെ ഒരു പണി സൈറ്റില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്‌. ബാനി ജമ്രാ മാലിന്യ പ്ലാന്റില്‍ വെള്ളം തിരിച്ചു വിടുന്ന പണി പുരോഗമിക്കുന്നതിനിടെയാണ്‌ മൂന്ന്‌ ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തുന്നത്‌.
ബഹ്‌റൈന്‍ തൊഴിലാളി മന്ത്രാലയമാണ്‌ സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നത്‌. രാവിലെ 3,45ഓടെ തങ്ങളുടെ ജോലി അവസാനിപ്പിച്ച്‌ മരണപ്പെട്ട തൊഴിലാളികള്‍ പണി സ്ഥലം വിട്ട്‌ പോയതാണെനന്നും പിന്നെ എങ്ങെയാണ്‌ ഇവര്‍ വീണ്ടും പാളാന്റിലേക്ക്‌ പോയതെന്ന്‌ മനസിലാകുന്നില്ലെന്നുമാണ്‌ മുനിസിപ്പാലിറ്റി അഫെയ്‌ഴ്‌സ്‌ ആന്റ്‌ അര്‍ബന്‍ പ്ലാനിങ്ങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദികരണം.

bahrain

പണിസ്ഥലത്തിന്‌ 200 മീറ്റര്‍ അകലെയുള്ള സ്റ്റേഷനിലെ വാല്‍വ്‌ റൂമില്‍ വെച്ചാണ്‌ ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്‌.വാല്‍ ചേമ്പര്‍ തുറന്നിരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ എന്തിനാണ്‌ അവിടേക്ക്‌ എത്തിയതെന്നാണ്‌ അധികൃതരെ കുഴക്കുന്ന ചോദ്യം. ഇവരുടെ പണിസൈറ്റില്‍ ഉള്‍പ്പെടുന്നതല്ല ഈ സ്റ്റേഷന്‍.

സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ തന്നെ റിപ്പോര്‍ട്ട്‌ ക്യാബിനെറ്റിന്‌ കൈമാറാനാണ്‌ ബഹ്‌റൈന്‍ കിരീടവാകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ്‌ സല്‍മാന്‍ ബിന്‍ ഹമദ്‌ അല്‍ ഖലീഫ ഉത്തരവിട്ടിരിക്കുന്നത്‌.

English summary
3 Indian expacts found at Bani Jamrah sewage plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X