കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് സര്‍ക്കാരില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍; മുഖ്യ റോളില്‍ ഇന്‍ഫോസിസ് സ്ഥാപകന്റെ മരുമകന്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ചുമതലയേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. മന്ത്രിസഭയിലെ സുപ്രധാന പദവിയായ ആഭ്യന്തര സെക്രട്ടറി ഇനി ഇന്ത്യന്‍ വംശജയാകും. പ്രീതി പട്ടേല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി.

Uk

ജൂനിയര്‍ മന്ത്രിയായിരുന്ന അലോക് ശര്‍മയെ കാബിനറ്റ് പദവിയുള്ള മന്ത്രിയായി പ്രധാനമന്ത്രി ഉയര്‍ത്തി. ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് വകുപ്പാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഋഷി സുനാകിനെ ട്രഷറിയിലെ ചീഫ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് സുനാക്.

ബ്രിട്ടന്റെ വാര്‍ഷിക വരുമാനത്തിന്റെ 0.7 ശതമാനം എല്ലാവര്‍ഷവും അന്താരാഷ്ട്ര സഹായത്തിനായി മാറ്റിവെക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ഇനി ചുക്കാന്‍ പിടിക്കുക 51കാരനായ ശര്‍മയായിരിക്കും. ഇന്ത്യയ്ക്ക് നല്‍കിയിരുന്ന സഹായം ബ്രിട്ടന്‍ നേരത്തെ നിര്‍ത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് ബ്രിട്ടന്‍ സഹായം നല്‍കാറുണ്ട്.

കോണ്‍ഗ്രസ് സഖ്യം തുടരുമോ? അറിയില്ലെന്ന് കുമാരസ്വാമി, സര്‍ക്കാര്‍ വീണതോടെ കര്‍ണാടകം എങ്ങോട്ട്...

39കാരനായ സുനാക് 2015 മുതല്‍ റിച്ച്‌മോണ്ടിലെ എംപിയാണ്. തദ്ദേശ സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതലയുള്ള ജൂനിയര്‍ മന്ത്രിയായിരുന്നു. ഇപ്പോള്‍ ട്രഷറിയുടെ ചീഫ് സെക്രട്ടറിയായ സാഹചര്യത്തില്‍ കാബിനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ആഗ്രയില്‍ ജനിച്ച ശര്‍മ 2010 മുതല്‍ റീഡിങ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. തെരേസ മേ സര്‍ക്കാരില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണെ പിന്തുണച്ചവരില്‍ പ്രധാനിയാണ് ശര്‍മ. ബ്രിട്ടനില്‍ 15 ലക്ഷത്തോളം ഇന്ത്യന്‍ വംശജരുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് മൂന്ന് ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് മന്ത്രിസഭയിലെത്തുന്നത്.

English summary
3 Indian-Origin Ministers inTeam Boris Cabinet including Infosys Founder’s Son-in-Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X