Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനും സൗദിയും വീണ്ടും ഇടയുമോ? മൂന്ന് ഇറാനികളെ സൗദി വധശിക്ഷയ്ക്ക് ഇരയാക്കി

യാദ്: സമുദ്ര മാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് ഇറാനികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. മയക്കുമരുന്ന് കടത്തിന് സൗദി അറേബ്യയില്‍ വധശിക്ഷയാണ് ലഭിയ്ക്കുന്നത്.

നൂറുകണക്കിന് ആളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ട് സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരായത്. ഇവരില്‍ ഏറെയും ഏഷ്യക്കാരാണെന്നുള്ളതാണ് മറ്റൊരു കാര്യം.
തടി കൊണ്ട് നിര്‍മ്മിച്ച ബോട്ടുകളൂടെ വലിയ അളവില്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇറാനികളായ നാബി ബക്ഷ്, മുഹമ്മദ് ബഹൂല്‍, ഒമീദ് ബൗലേദ എന്നിവര്‍ അറസ്റ്റിലായത്. ദമാമില്‍ വച്ചാണ് മൂവരേയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

hanging

ഇറാനും സൗദി അറേബ്യയും തമ്മില്‍ മെച്ചപ്പെട്ട നയതന്ത്രബന്ധമല്ല പുലര്‍ത്തുന്നത്. മക്കയിലെ ക്രെയിന്‍ അപകടം, ഹജ്ജ് ദുരന്തം തുടങ്ങിയവുമായി ബന്ധപ്പെട്ട് സൗദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇറാന്‍ നടത്തിയത്. എന്നാല്‍ മത നിയനങ്ങള്‍ അനുസരിയ്ക്കുന്ന ഇരു രാജ്യങ്ങളിലും വധശിക്ഷയ്‌ക്കെതിരെ ഭരണ തലപ്പത്തുള്ളവര്‍ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+