Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ രണ്ട് ഐഎസ് ഭീകരരെ വെടിവച്ചുകൊന്നു; ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചു

സൗദിയില്‍ രണ്ട് ഐഎസ് ഭീകരരെ വെടിവച്ചുകൊന്നു; ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചു

റിയാദ്: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി സൗദിയില്‍ മൂന്ന് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ രണ്ടു റെയിഡുകളിലായി രണ്ട് പേര്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ സ്വയം നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് സൗദി പോലിസ് അറിയിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സൗദിയില്‍ ആക്രമണ പദ്ധതി തയ്യാറാക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മൂന്ന് റെയിഡുകളിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചുപേരെ പിടികൂടുകയുമുണ്ടായി.

അല്‍ റിമാല്‍ പ്രദേശത്ത് നടത്തിയ റെയിഡില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിനാവശ്യമായ ബെല്‍റ്റ് ബോംബുകളും മറ്റ് സ്‌ഫോടക വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്താനായതായി സുരക്ഷാ സേന അറിയിച്ചു. ഇവിടെയുണ്ടായിരുന്ന ഭീകരിലൊരാള്‍ കീഴടങ്ങാന്‍ വിസമ്മതിക്കുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. നമര്‍ പ്രദേശത്താണ് രണ്ടാമത്തെ റെയിഡ് നടത്തിയത്. ഇവിടെയുണ്ടായിരുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുകയും തിരികെ നടത്തിയ വെടിവയ്്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു. തെക്കന്‍ റിയാദിലെ അല്‍ ഹയ്ര്‍ ജില്ലയില്‍ കുതിരാലയവുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ ഐ.എസ് കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് പോലിസ് അറിയിച്ചു. ഭീകരര്‍ യോഗം ചേരുന്നതിലും ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഉപയോഗിച്ചിരുന്നതായിരുന്നു ഈ കേന്ദ്രം. ഇവിടെയുണ്ടായിരുന്ന അഞ്ച് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെയും പിടിക്കപ്പെട്ടവരുടെയും വിശദവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തിവിട്ടിട്ടില്ല.

isis

മൂന്നിടങ്ങളില്‍ നടത്തിയ റെയിഡില്‍ രണ്ട് കലാഷ്‌നിക്കോവ് തോക്കുകള്‍, വെടിയുണ്ടകള്‍, രാസപദാര്‍ഥങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തു. മൂന്നിടങ്ങളില്‍ ഫോറന്‍സിക് പരിശോധനകള്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു. ഒരിടത്തും സാധാരക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു. വരുംദിനങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഭീകര്‍ക്കും അവര്‍ക്ക് താവളമൊരുക്കുന്നവര്‍ക്കുമെതിരേ കര്‍ശനമായ നിയമ നടപടകള്‍ സ്വീകരിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+