കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: വിവാഹിതയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, സംഘത്തില്‍ 17കാരിയും

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വച്ച് യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. കിഡ്‌നാപ്പിംഗ് സംഘത്തിനൊപ്പം 17കാരിയായ പെണ്‍കുട്ടിയും. സംഘത്തെ പൊലീസ് പിടികൂടി. ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിനിറങ്ങിയ സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

സൗദിയിലെ ജുബൈലിലാണ് സഭവം നടക്കുന്നത്. യുവതിയും ഭര്‍ത്താവും ഷോപ്പിംഗിനിറങ്ങയതായിരുന്നു. ഭര്‍ത്താവ് കടയിലേയ്ക്ക് കയറാന്‍ തുടങ്ങിയതും മൂന്ന് ചെറുപ്പക്കാരുള്‍പ്പെട്ട സംഘം യുവതിയെ തങ്ങളുടെ കാറിലേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചു.

എന്നാല്‍ യുവതിയുടെ നിലവിളികേട്ട് മറ്റ് യാത്രക്കാര്‍ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. യാത്രകാരുടെ പിടിയില്‍ അകപ്പെടാതെ സംഘം രക്ഷപ്പെട്ടു. സൗദി പൊലീസിനെ യുവതിയുടെ ഭര്‍ത്താവ് വിവരമറിയിച്ചു.

Crime

മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ കിഡ്‌നാപ്പിംഗ് സംഘം പൊലീസിന്റെ പിടിയിലായി. ഇവരോടൊപ്പം കാറില്‍ 17വയസുകാരിയായ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.സംഘത്തില്‍ ഉണ്ടായിരുന്നവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പെണ്‍കുട്ടിയേയും ഇവര്‍ തട്ടിയെടുത്താണോ, അതോ പെണ്‍കുട്ടിയ്ക്ക് സംഘവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നതിനെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കും. തട്ടിക്കൊണ്ട് പോകല്‍ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും ഭര്‍ത്താവും.

English summary
3 men, girl try to abduct married woman in Saudi.Incident took place in the eastern Saudi port of Jubail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X