ടോപ്‌ലെസ് ആയി ബൈക്ക് യാത്ര.. സൗദിയില്‍ 3 പേര്‍ അറസ്റ്റില്‍!
റിയാദ്: അര്‍ധനഗ്നരായി ബൈക്ക് യാത്ര നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് മൂന്ന് ചെറുപ്പക്കാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും സൗദി അറേബ്യക്കാരാണ്. ഇവര്‍ക്ക് 20കളിലാണ് പ്രായമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ കടല്‍ത്തീരത്തെ റോഡിലൂടെ ബൈക്കില്‍ മേല്‍വസ്ത്രമില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഇവര്‍.
അരയ്ക്ക് മേലെ വസ്ത്രം ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളില്‍ നിന്നാണ് യുവാക്കള പോലീസ് തിരിച്ചറിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോര്‍ട്‌സ് മാത്രം ധരിച്ച മൂന്ന് ചെറുപ്പക്കാര്‍ സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള കടല്‍ത്തീര പ്രദേശത്താണ് ബൈക്കോടിട്ടത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് വക്താവായ കേണല്‍ സിയാദ് അല്‍ റുഗൈദി പറഞ്ഞു. മൂന്ന് പേര്‍ക്കും 20 കളിലാണ് പ്രായം. ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ വിചാരണയ്ക്ക് ശേഷം കോടതി തീരുമാനിക്കും.












Click it and Unblock the Notifications