കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തേക്ക് വരുന്നവർക്ക് 3 കൊവിഡ് ടെസ്റ്റ്; പുതിയ നിർദേശവുമായി ബഹറൈൻ

Google Oneindia Malayalam News

മനാമ; കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെത്തുന്നവർക്ക് 3 പിസിആര്‍ കൊവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് പുറംരാജ്യത്തുനിന്നും വരുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ആദ്യ ടെസ്റ്റും എത്തിച്ചേര്‍ന്ന് അഞ്ചാം ദിവസം രണ്ടാമത്തെ ടെസ്റ്റും 10-ാം ദിവസം മൂന്നാമത്തെ ടെസ്റ്റും നടത്തണം. നാഷണല്‍ മെഡിക്കല്‍ ടീം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും നാഷണല്‍ മെഡിക്കല്‍ ടീം അംഗവുമായ ഡോ. ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്.

covid 19

പത്ത് ദിവസത്തിൽ കൂടുതൽ ബഹ്‌റൈനിൽ ചെലവഴിക്കുന്ന യാത്രക്കാർ താമസിക്കുന്നതിന്റെ പത്താം ദിവസം മൂന്നാമത്തെ നിർബന്ധിത കൊവിഡ്-19 പിസിആറ്‍ പരിശോധനയ്ക്ക് വിധേയമാകണം. 5, 10 ദിവസങ്ങളിൽ നടത്തേണ്ട പിസിആറ്‍ പരിശോധനകള്‍ 'ബി അവെയര്‍ ബഹ്റിന്‍' അപ്ലിക്കേഷൻ ഉപയോഗിച്ച് ബുക്ക് ചെയ്യണം. വിമാനത്താവളത്തില്‍വെച്ചു നടത്തുന്ന ആദ്യ പരിശോധനയുടെ ഫലം ലഭിക്കുന്നതു വരെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണം. പരിശേധനയില്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ ആരോഗ്യമന്ത്രാലയം ബന്ധപ്പെട്ട് തുടര്‍നടപ‌ടികള്‍ സ്വീകരിക്കും.

കൊവിഡ് പരിശോധനയുടെ ചിലവ് യാത്രക്കാര്‍ സ്വയം വഹിക്കണം. എന്നാല്‍ രണ്ട് പരിശോധനകള്‍ക്ക് നേരത്തെയുണ്ടായിരുന്ന 40 ദിനാര്‍ 36 ദിനാര്‍ ആക്കി കുറച്ചിട്ടുണ്ട്.
സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, യാത്രക്കാർ രാജ്യം ഉയർത്തിപ്പിടിക്കുന്ന എല്ലാ യാത്രാ സംബന്ധിയായ പ്രതിരോധ നടപടികളും അംഗീകരിക്കുമെന്ന് എഴുതി നൽകണം. കൂടാതെ 'ബി അവെയര്‍ ബഹ്റിന്‍' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ധന വില വർധനയ്ക്കെതിരെ മിണ്ടയില്ല; ബച്ചന്റേയും അക്ഷയ്കുമാറിന്റേയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്ഇന്ധന വില വർധനയ്ക്കെതിരെ മിണ്ടയില്ല; ബച്ചന്റേയും അക്ഷയ്കുമാറിന്റേയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം; രൂക്ഷവിമർശനവുമായി വിജയരാഘവൻസംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം; രൂക്ഷവിമർശനവുമായി വിജയരാഘവൻ

ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന വിജയരാഘവൻ ഹിന്ദുക്കളെ വഞ്ചിക്കുന്നു; വിമർശിച്ച് കെ സുരേന്ദ്രൻന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന വിജയരാഘവൻ ഹിന്ദുക്കളെ വഞ്ചിക്കുന്നു; വിമർശിച്ച് കെ സുരേന്ദ്രൻ

English summary
3 PCR Covid tests are mandatory for those arriving Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X