കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 3 മരണം; 179 പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
A Plane Skid On A Wet Istanbul Runway, Split into Three | Oneindia Malayalam

ഇസ്താംബുള്‍: ഇസ്താംബുള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്ത വിമാനത്തിന് തീപിടിക്കുകയും പിളരുകയും ചെയ്തു. ഇസ്താംബൂളിലെ രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ സാബിഹ ഗോസെനിലാണ് അപകടമുണ്ടായത്. ലാന്‍ഡിംഗിനെ തുടര്‍ന്ന് വിമാനം മൂന്ന് ഭാഗമായി പിളര്‍ന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ഇസ്താംബൂള്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു.

മോദിയെ ജനം ആറ് മാസത്തിനുള്ളില്‍ തല്ലുമെന്ന് രാഹുല്‍... അതൊന്നും തനിക്ക് ഏല്‍ക്കില്ലെന്ന് മറുപടി!!മോദിയെ ജനം ആറ് മാസത്തിനുള്ളില്‍ തല്ലുമെന്ന് രാഹുല്‍... അതൊന്നും തനിക്ക് ഏല്‍ക്കില്ലെന്ന് മറുപടി!!

തകര്‍ന്ന വിമാനത്തിലെ വലിയ വിള്ളലുകളിലൂടെ ആളുകള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കാണാം. തുര്‍ക്കിയില്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന പെഗാസസ് എയര്‍ലൈനിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. ഐഗീനിലെ തുറമുഖ നഗരമായ ഇസ്മിറില്‍ നിന്ന് ഇസ്താംബൂളിലെ സാബിഹ ഗോസെന്‍ വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നുയര്‍ന്നതെന്ന് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്താംബൂളിലുണ്ടായ കനത്ത മഴയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണം. അപകടത്തില്‍ മൂന്ന് തുര്‍ക്കികള്‍ കൊല്ലപ്പെട്ടതായും 179 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രറ്റീന്‍ കോക്ക ഔദ്യോഗികമായി അറിയിച്ചു.

turkey-plane-crash

ചില യാത്രക്കാര്‍ സ്വയം രക്ഷപ്പെടാന്‍ ശ്രമം നടത്തിയപ്പോള്‍ പലരും വിമാനത്തിനുള്ളില്‍ അകപ്പെട്ടതായി ഗതാഗത മന്ത്രി മെഹ്മെറ്റ് കാഹിറ്റ് ടര്‍ഹാന്‍ പറഞ്ഞു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 177 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 12 കുട്ടികള്‍ ഉള്‍പ്പെട്ടതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റണ്‍വേയില്‍ നിന്ന് 60 മീറ്റര്‍ അകലേക്ക് തെന്നിമാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് ഇസ്താംബുള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ പറഞ്ഞു. മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ശക്തമായ ലാന്‍ഡിംഗാണ് അപകടത്തിന് കാരണമെന്നും വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Three Peoples dies After Turkish Plane Skids Off Runway, Splits Into Pieces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X