ജയിലില്‍ ഹെലികോപ്റ്ററിറക്കി തടവുകാരെരക്ഷപ്പെടുത്തി
ഒറ്റാവ: ജയിലില്‍ ഹെലിക്കോപ്റ്ററിറക്കി തടവു പുള്ളികളെ രക്ഷപ്പെടുത്തി. കനഡയിലാണ് സിനിമയെ വെല്ലുന്ന സംഭവം. ക്യൂബക് നഗരത്തിനടുത്തുള്ള ഓര്‍സന്‍ വില്ലെ ജയിലില്‍ കഴിയുന്ന മൂന്ന് കൊടും കുറ്റവാളികളാണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് ഏഴേ മുക്കാലോടെയാണ് സംഭവം. ജയില്‍ വളപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കി മയക്കുമരുന്ന് കേസില്‍ പിടിയിലായ തടവുപുള്ളികളെ രക്ഷപ്പെടുത്തുകയായിരുന്നു. ജയിലിന് പുറത്ത് കാത്തുനിന്ന തടവുപുള്ളികളെ ഹെലികോപ്റ്ററില്‍ കയറ്റി ഉടന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് പറന്നുയര്‍ന്നു.

2010-ല്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടിക്കപ്പെട്ട സെര്‍ജി പൊമല്‍ലൊ, വൈവ്‌സ് ഡെനിസ്, ഡെനിസ് ലെഫര്‍േ്രബ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്റില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതേ നഗരത്തില്‍ മറ്റൊരു ജയിലില്‍ ഒരു വര്‍ഷം മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. ഹെലികോപ്റ്റര്‍ ജയില്‍ വളപ്പില്‍ ഇറക്കി പൊലീസുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് അന്ന് തടവുപുള്ളികളെ രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications