• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫ്രാന്‍സിലെ പള്ളിയില്‍ 3 പേരെ കുത്തിക്കൊലപ്പെടുത്തി; ഒരു സ്ത്രീയുടെ തലയറുത്ത് മാറ്റി

പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ ക്രിസ്ത്യന്‍ പള്ളിയിൽ അതിക്രമിച്ച കയറിയ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുടെ തല അറുത്ത് മാറ്റുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. "ഇസ്ലാമോ ഫാസിസ്റ്റ് ആക്രമണം" ആണ് നടന്നതെന്നും ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായും നഗരത്തിലെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി അറിയിച്ചു.

ട്രംപ് സംസാരിക്കുമ്പോള്‍ ആകാശ പരിധിയിലേക്ക് കടന്നു വന്ന് വിമാനം; തടഞ്ഞ് നിര്‍ത്തി യുദ്ധ വമാനം

നഗരത്തിലെ നോട്രെ ഡാം പള്ളിയിലോ സമീപത്തോ ആയി ആക്രമണം നടന്നതായും ആക്രമണകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും എസ്ട്രോസി ട്വിറ്ററിൽ കുറിച്ചു. അക്രമിയെ പോലീസ് ഉടൻ പിടികൂടിയതായും സംഭവസ്ഥലത്ത് എത്തിയ മേയര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമി അല്ലാഹു അക്ബര്‍ എന്ന് (ദൈവം വലിയവനാണ്) ആവർത്തിച്ചു കൊണ്ടിരുന്നതായും അദ്ദേം വ്യക്തമാക്കി.

നഗരത്തിലെ പ്രധാന ഷോപ്പിംഗ് സ്ഥലമായ നൈസിന്റെ ജീൻ മെഡെസിൻ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ആയുധങ്ങളുമായി പോലീസ് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ആംബുലൻസുകളും ഫയർ സർവീസ് വാഹനങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉടൻ നൈസിലെത്തുമെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രാന്‍സ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് നൈസില്‍ ആക്രമണം ഉണ്ടാവുന്നത്.

നൈസ് ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നോ വിവാദപരമായ കാർട്ടൂണുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യമോ ഇതുവരെ വ്യക്തമായിട്ടില്ല. പാറ്റിയുടെ കൊലപാതകത്തിനുശേഷം, ഫ്രഞ്ച് ഉദ്യോഗസ്ഥർ കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം വീണ്ടും ഉറപ്പിക്കുകയും കൊല്ലപ്പെട്ട അധ്യാപകന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള റാലികളില്‍ ചിത്രങ്ങൾ വ്യാപകമായി പ്രദർശിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഫ്രഞ്ച് നേതാവ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാം വിരുദ്ധ അജണ്ട പിന്തുടരുന്നുവെന്ന് ആരോപിച്ച് തുര്‍ക്കി, പാകിസ്താന്‍ ഉള്‍പ്പടേയുള്ള വിവിധ അറബ് രാഷ്ട്രങ്ങല്‍ രംഗത്തെത്തിയിരുന്നു.

കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തല, സർക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം

ജോസിന് ലോട്ടറി! കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 201 പേർ പാർട്ടിയിൽ; ഇനി കളി മാറും

cmsvideo
  Muslim nations unite against France | Oneindia Malayalam

  English summary
  3 stabbed to death in church in France; A woman's head was behead
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X