Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ അഴുകിയ മൃതദേഹത്തോടൊപ്പം 3 വയസ്സുകാരി കഴിയേണ്ടി വന്നത് ദിവസങ്ങൾ...!!! കരച്ചിൽ ആരും കേട്ടില്ല

കുട്ടി നഴ്‌സറില്‍ വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ച് ചെന്ന സാമൂഹിക പ്രവര്‍ത്തകയാണ് കുഞ്ഞിനേയും അമ്മയുടെ മൃതദേഹത്തേയും കണ്ടത്.

ഹാര്‍ട്ട്‌ഫോര്‍ഡ്: അമ്മയുടെ മൃതദേഹത്തോടൊപ്പം 3 വയസ്സുകാരി കഴിയേണ്ടി വന്നത് അഞ്ച് ദിവസം. കുട്ടി നഴ്‌സറില്‍ വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ച് ചെന്ന സാമൂഹിക പ്രവര്‍ത്തകയാണ് കുഞ്ഞിനേയും അമ്മയുടെ മൃതദേഹത്തേയും കണ്ടത്. നിലത്ത് വീണ് കിടന്നിരുന്ന ചിപ്സ് കഴിച്ചാണ് കുഞ്ഞ് വിശപ്പ് അകറ്റിയിരുന്നത്.

Dead Body

അമ്മയും പെണ്‍കുഞ്ഞും ഒറ്റയ്ക്കായിരുന്നു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. യുവതിയുടേയും കുഞ്ഞിന്റേയും പേര് വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ശരിയായി ഭക്ഷണം കഴിയ്ക്കാത്തത് മൂലം നിര്‍ജ്ജലീകരണം സംഭവിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടിവിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കുഞ്ഞിന്റെ കരച്ചിലും കേട്ടിരുന്നില്ല. ഇവര്‍ അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതിരുന്നതിനാല്‍ പുറത്ത് കാണാതിരുന്നിട്ടും സംശയിച്ചില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.

Mother Dead body

യുവതി എങ്ങനെയാണ് മരിച്ചത് എന്ന് വ്യക്തമല്ല. മൃതദേഹം അഴുകി തുടങ്ങിയിരുന്നതിനാല്‍ മുറിവുകള്‍ ഉണ്ടായിരുന്നോ എന്ന് പോലീസിന് സ്ഥീരികരിയ്ക്കാനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+