ടിവി തലയില്‍ വീണ് 3 വയസുക്കാരി കോമയില്‍; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകം
ദുബായ്: ടിവി തലയില്‍ വീണ് മൂന്നു വയസുക്കാരി കോമയില്‍. സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞിട്ടും കുട്ടി അബോധാവസ്ഥയില്‍ തുടരുകയാണ്.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തലയില്‍ മുറിവുകളോ രക്തസ്രാവമോ ഉണ്ടായിരുന്നില്ല. ഹൃദയമിടിപ്പിലും ശ്വസനത്തിലും കാര്യമായ വ്യത്യാസം കണ്ട ഡോക്ടര്‍മ്മാരാണ് ഇന്റ്റെന്‍സീവ് കെയര്‍ യൂണീറ്റിലേക്ക് മാറ്റിയത്.

കുട്ടി കോമയില്‍ ആയതു കൊണ്ട് മരുന്നുകളോടുള്ള പ്രതികരണം തിരിച്ചറിയാന്‍ ഡോക്ടര്‍മ്മാര്‍ക്ക് സാധിക്കുന്നില്ല. തലയില്‍ എങ്ങനെ ടിവി വീണു എന്നതിനെക്കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
അടിയന്തിര ചികിത്സകള്‍ നല്‍കിയിട്ടുണ്ടെന്നും ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മ്മാര്‍ അറിയിച്ചു.












Click it and Unblock the Notifications