അച്ഛനെയും കാമുകിയെയും 3 വയസ്സുകാരന്‍ വെടിവെച്ചു
3 വയസ്സുകാരന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ തോക്ക് പൊട്ടി. വെടിയേറ്റത് കുട്ടിയുടെ അച്ഛനും അച്ഛന്റെ കാമുകിക്കും. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അമേരിക്കാസ് ബെസ്റ്റ് വാല്യൂ ഇന്‍ മോട്ടലിലാണ് 3 വയസ്സുകാരന്‍ മകന്റെ കയ്യില്‍ നിന്നും തോക്ക് പൊട്ടി ജസ്റ്റിന്‍ റെയ്‌നോള്‍ഡ്, കാമുകി മോനിക്ക വിലേസ്‌കാസ് എന്നിവര്‍ക്ക് പരിക്കേറ്റത്.
മോനിക്കയുടെ ബാഗില്‍ ഐപാഡ് തിരയുകയായിരുന്നത്രെ കുട്ടി. എന്നാല്‍ കൈയ്യില്‍ തടഞ്ഞത് 9എംഎം കൈത്തോക്ക്. അബദ്ധത്തില്‍ തോക്ക് പൊട്ടി റെയ്‌നോള്‍ഡിന്റെ പിന്‍വശത്ത് കൊണ്ട് തുടയിലൂടെ പുറത്ത് വന്ന് മോനിക്കയുടെ തോളില്‍ കൊണ്ടു. എട്ട് മാസം ഗര്‍ഭിണിയാണ് മോനിക്ക. - അല്‍ബുഖര്‍ഖ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ സൈമണ്‍ ഡ്രോബിക് പറഞ്ഞു.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ചോരയൊലിപ്പിച്ചുകൊണ്ട് നിലത്തിരിക്കുകയായിരുന്ന മോനിക്ക. റെയ്‌നോള്‍ഡ് കിടക്കയില്‍ വീണുകിടക്കുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് ആശുപത്രിയില്‍ വെച്ച് റെയ്‌നോള്‍ഡ് പറഞ്ഞു. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കഴിഞ്ഞു.
പെട്ടെന്നാണ് കാമുകിയുടെ ദേഹത്ത് നിന്നും ചോരയൊലിക്കുന്നത് കണ്ടത്. തൊട്ടടുത്ത നിമിഷമാണ് തനിക്കും വെടിയേറ്റതായി തിരിച്ചറിഞ്ഞത് - റെയ്‌നോള്‍ഡ് പറഞ്ഞു. വെടി പൊട്ടിയതിന് പിന്നാലെ മകനും ഞെട്ടി കരയുന്നത് കേട്ടു. അവന്‍ സ്വയം വെടിവെച്ചോ എന്ന് പോലും അറിയില്ലായിരുന്നു. റെയ്‌നോള്‍ഡിനെ വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു, മോനിക്ക ആശുപത്രിയിലാണ്.












Click it and Unblock the Notifications