മൂന്നു വയസ്സുകാരനറിഞ്ഞില്ല അത് കളിതോക്കല്ലെന്ന്, വെടിയേറ്റ സഹോദരന്‍ ആശുപത്രിയില്‍
സാന്‍ഫ്രാന്‍സിസ്‌കോ: ഒളിച്ച് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന്റെ വെടിയേറ്റ് സഹോദരന്‍ ആശുപത്രിയില്‍. കാലില്‍ വെടിയേറ്റ 15കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
കളിക്കുന്നതിനിടയില്‍ രണ്ടാനച്ഛന്റെ മുറിയിലെ ബാത്ത് റൂമില്‍ ഒളിച്ചിരുന്ന സഹോദരനെ തേടി പോയ മൂന്നു വയസ്സുക്കാരന് കയ്യില്‍ കിട്ടിയത് തോക്കായിരുന്നു. അബദ്ധത്തില്‍ സഹോദരനു നേരെ ചൂണ്ടിയ തോക്കില്‍ നിന്നും വെടിയുണ്ടകള്‍ കാലില്‍ തറച്ചു.

കുട്ടിയുടെ ആരോഗ്യനിലയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മ്മാര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ കുട്ടികളുടെ മാതാപിതാകള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications