കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ചര്‍ച്ചുകള്‍ ക്ഷേത്രങ്ങളാകുന്നു; പിന്നില്‍ ഗുജറാത്തിലെ സംഘം, പള്ളികളുടെ 'മതംമാറ്റം'

Google Oneindia Malayalam News

വാഷിങ്ടണ്‍/അഹ്മദാബാദ്: അമേരിക്കയില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ ഹിന്ദു ക്ഷേത്രങ്ങളാകുന്നു. ഗുജറാത്തില്‍ നിന്നുള്ള സംഘത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് ഈ മാറ്റം. അമേരിക്കയില്‍ മാത്രമല്ല, മറ്റു ചില രാജ്യങ്ങളിലും ഇവര്‍ ഈ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അഹ്മദാബാദിലെ മണിനഗര്‍ കേന്ദ്രമായുള്ള സ്വാമിനാരായണ്‍ ഗഡി സന്‍സ്താന്‍ എന്ന സംഘടനയാണ് ചര്‍ച്ചുകള്‍ ക്ഷേത്രങ്ങളാക്കി മാറ്റുന്നത്.

ഇതുവരെ അമേരിക്കയില്‍ ആറ് ചര്‍ച്ചുകള്‍ ഇത്തരത്തില്‍ ക്ഷേത്രങ്ങളായി എന്നാണ് പറയുന്നത്. ഏറ്റവും ഒടുവില്‍ ചര്‍ച്ച് ക്ഷേത്രമായത് വെര്‍ജീനിയയിലാണ്. ഇവിടെ പതിനായിരത്തോളം ഗുജറാത്തികള്‍ ഉണ്ടെന്നാണ് കണക്ക്. ഇനിയും സമാനമായ പ്രവര്‍ത്തനം തുടരുമെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

മുപ്പത് വര്‍ഷം പഴക്കമുള്ള പള്ളി

മുപ്പത് വര്‍ഷം പഴക്കമുള്ള പള്ളി

വെര്‍ജീനിയയിലെ പോര്‍ട്‌സ്മൗത്തില്‍ സ്ഥിതിചെയ്യുന്ന മുപ്പത് വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഇപ്പോള്‍ ക്ഷേത്രമായിരിക്കുന്നത്. സ്വാമി നാരായണ്‍ ഹിന്ദു ക്ഷേത്രം എന്ന പേരിലാണ് ഇനി അറിയപ്പെടുക. പ്രതിമ സ്ഥാപിക്കല്‍ കര്‍മം ഉടന്‍ നടക്കുമെന്ന് സ്വാമിനാരായണ്‍ ഗഡി സന്‍സ്തന്‍ അറിയിച്ചു.

അഹമദാബാദിലെ മണിനഗര്‍

അഹമദാബാദിലെ മണിനഗര്‍

അഹമദാബാദിലെ മണിനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വാമി നാരായണ്‍ ഗഡി സന്‍സ്തന്‍. അമേരിക്കയില്‍ ഇവര്‍ വാങ്ങുന്ന ആറാമത്തെ പള്ളിയാണ് വെര്‍ജീനിയയിലേത്. വിവിധ രാജ്യങ്ങളിലായി ഇതുവരെ ഒമ്പത് ചര്‍ച്ചുകള്‍ വില കൊടുത്തു വാങ്ങി ക്ഷേത്രമാക്കി മാറ്റിയിട്ടുണ്ട്.

അമേരിക്കയില്‍ ഇവിടെയെല്ലാം

അമേരിക്കയില്‍ ഇവിടെയെല്ലാം

വെര്‍ജീനിയയ്ക്ക് പുറമെ, കാലഫോര്‍ണിയ, ലൂയിസ്‌വല്ലെ, പെന്‍സില്‍വാനിയ, ലോസ് ആഞ്ചലസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളിലും സംഘടന ചര്‍ച്ചുകള്‍ വിലക്ക് വാങ്ങിയിരുന്നു. ഇതെല്ലാം ക്ഷേത്രങ്ങളാക്കി മാറ്റി. കൂടാതെ ബ്രിട്ടനിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും ചര്‍ച്ചുകള്‍ ക്ഷേത്രങ്ങളാക്കി.

125 വര്‍ഷം പഴക്കമുള്ള ചര്‍ച്ചും

125 വര്‍ഷം പഴക്കമുള്ള ചര്‍ച്ചും

കാനഡയിലെ ടൊറണ്ടോയില്‍ 125 വര്‍ഷം പഴക്കമുള്ള ചര്‍ച്ചും അനുബന്ധ സ്ഥാപനങ്ങളും ഇവര്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഈ സംഘത്തിന്റെ ആത്മീയ ഗുരു പുരുഷോത്തംപ്രിയദാസ് സ്വാമിയാണ്. വെര്‍ജീനിയയിലെ പ്രവര്‍ത്തനം സംബന്ധിച്ച വിശദീകരിച്ചത് ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ഭഗവത് പ്രിയദാസ് സ്വാമിയാണ്.

 വലിയ മാറ്റങ്ങള്‍ ആവശ്യമില്ല

വലിയ മാറ്റങ്ങള്‍ ആവശ്യമില്ല

പോര്‍ട്ട്മൗത്തിലെ ചര്‍ച്ച് ക്ഷേത്രമാക്കുന്നതിന് വലിയ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന് ഭഗവത് പ്രിയദാസ് പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ കേന്ദ്രമായിരുന്നതിനാല്‍ അധികം മാറ്റം വരുത്തേണ്ട ആവശ്യമില്ല. വെര്‍ജീനിയയില്‍ ഹരിഭക്തര്‍ക്കുള്ള ആദ്യ ക്ഷേത്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

ഗുജറാത്തിലെ 10000ത്തോളം പേര്‍

ഗുജറാത്തിലെ 10000ത്തോളം പേര്‍

വെര്‍ജീനിയയില്‍ ഗുജറാത്തില്‍ നിന്നുള്ള 10000ത്തോളം പേരുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടുതലും വടക്കന്‍ ഗുജറാത്ത്, മധ്യ ഗുജറാത്തിലെ ചറോട്ടാര്‍, കച്ച് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇവിടെ വാങ്ങിയ ചര്‍ച്ച് 18000 ചതുരശ്ര അടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 30 വര്‍ഷം പഴക്കവുമുണ്ട്.

 16 ലക്ഷം ഡോളര്‍ ചെലവിട്ട്

16 ലക്ഷം ഡോളര്‍ ചെലവിട്ട്

150 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ചര്‍ച്ചിനോട് ചേര്‍ന്നുണ്ട്. 16 ലക്ഷം ഡോളര്‍ ചെലവിട്ടാണ് ഈ സ്ഥലം വാങ്ങിയിരിക്കുന്നത്. ഇനിയും സമാനമായ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നടത്തുമെന്ന് സ്വാമിനാരായണ്‍ ഗഡി സന്‍സ്താന്‍ ഭാരവാഹികള്‍ പറയുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പുറത്താക്കിയ മന്ത്രി ബിജെപിയിലേക്ക്... എംഎല്‍എമാരും!!കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പുറത്താക്കിയ മന്ത്രി ബിജെപിയിലേക്ക്... എംഎല്‍എമാരും!!

English summary
30-year-old US church to be converted into temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X