കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന്ദബുദ്ധികളായ'ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ നിങ്ങളും കാരണക്കാരനാണോ?

300 മില്യണ്‍ കുട്ടികള്‍ പുറമെ നിന്നുള്ള വായു മലിനീകരണത്തിന്റെ ഇരകളാണെന്നാണ് യുനിസെഫ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍ : പടക്കങ്ങള്‍ പൊട്ടിച്ചും പൂത്തിരി കത്തിച്ചും ദീപാവലി അടിച്ചു പൊളിച്ചതിന്റെ സംതൃപ്തിയിലായിരിക്കും എല്ലാവരും. എങ്കില്‍ ഇനി ഒന്നു ശ്രദ്ധിക്കൂ. നിങ്ങള്‍ കാരണം സൃഷ്ടിക്കപ്പെടുന്നത് ബുദ്ധി വളര്‍ച്ചയില്ലാത്ത ഒരു തലമുറയാണെന്നാണ് പുതിയ പഠനങ്ങള്‍. യുനിസെഫിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഉയര്‍ന്ന തോതിലുള്ള വായു മലിനീകരണം മൂലം വരും തലമുറയെ കാത്തിരിക്കുന്നത് ഗുരുതര ശ്വാസകോശ രോഗങ്ങളാണെന്ന് റിപ്പോര്‍ട്ട്.

300 മില്യണ്‍ കുട്ടികള്‍ പുറമെ നിന്നുള്ള വായു മലിനീകരണത്തിന്റെ ഇരകളാണെന്നാണ് യുനിസെഫ് പറയുന്നത്. ഇത്തരം കുട്ടികളെ കാത്തിരിക്കുന്നത് തലച്ചോറിന്റെ വളര്‍ച്ച മുരടിപ്പ് ഉള്‍പ്പെടെയുളള ആരോഗ്യ പ്രശ്‌നങ്ങളാണെന്നും യുനിസെഫ്.

ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി

ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി

ഇന്ത്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളാണ് വായു മലിനീകരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍. 620 മില്യണ്‍ കുട്ടികളാണ് ഇവിടെ വായുമലിനീകരണത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ആഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 520 മില്യണ്‍ കുട്ടികളാണ് ആഫ്രിക്കയില്‍ വായു മലിനീകരണത്തിന് ഇരയായിരിക്കുന്നത്.

 ഇരകളാകുന്നത് ശിശുക്കള്‍

ഇരകളാകുന്നത് ശിശുക്കള്‍

ശിശുമരണ നിരക്കിന്റെ പ്രധാന കാരണം വായു മലിനീകരണമാണെന്നും പഠനം. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ആറ് മടങ്ങാണ് നിലവിലെ വായു മലിനീകരണത്തിന്റെ അളവ്. ഏഴു കുട്ടികളില്‍ ഒരാള്‍ പുറമെ നിന്നുള്ള വായുമലിനീകരണത്തിന്റെ ഇരയാണെന്നും പഠനം. ആറ് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം വായു മലിനീകരണം മൂലം മരിക്കുന്നതെന്നാണ് കണക്കുകള്‍.

ബുദ്ധിമാന്ദ്യത്തിനും കാരണം

ബുദ്ധിമാന്ദ്യത്തിനും കാരണം

കുട്ടികളില്‍ ശ്വാസ കോശത്തിന്റെ വളര്‍ച്ചയെ മാത്രമല്ല ബുദ്ധി വികാസത്തെയും ഇത് ബാധിക്കുന്നതിനാല്‍ അനിയന്ത്രിതമായ വായു മലിനീകരണം ബുദ്ധി വികാസമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുമെന്നും യുനിസെഫ് പറയുന്നു. രണ്ട് ബില്യണ്‍ കുട്ടികള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചിരിക്കുന്ന ഗുണനിലവാരമുള്ള വായു എന്ന മാനദണ്ഡത്തിന്റെ രണ്ടിരട്ടി മലിനമായ വായു ശ്വസിച്ച് ജീവിക്കുന്നവരാണെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുനിസെഫ് വ്യക്തമാക്കുന്നു.

ന്യൂമോണിയയ്ക്ക് വരെ കാരണമാകുന്നു

ന്യൂമോണിയയ്ക്ക് വരെ കാരണമാകുന്നു

വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക, ഫോസില്‍ ഇന്ധനങ്ങള്‍ പൊടി, മാലിന്യങ്ങള്‍ കത്തിക്കുന്ന ത് എന്നിവയാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. കല്‍ക്കരി, വിറക് എന്നിവ കത്തിക്കുന്നത് മൂലമുണ്ടാകുന്ന വായു മലിനീകരണവും വര്‍ധിച്ചതായി യുനിസെഫ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വായുമലിനീകരണം ന്യൂമോണിയയ്ക്ക് കാരണമാകുന്നുണ്ടെന്നും യുനിസെഫ് വ്യക്തമാക്കിയിരിക്കുന്നു. ശ്വാസ കോശം, തലച്ചോറ്, പ്രതിരോധ സംവിധാനം എന്നിവ വികസിച്ചു കൊണ്ടിരിക്കുന്നതിനാലാണ് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ വായു മലിനീകരണം കുട്ടികളെ ഗുരുതരമായി ബാധിക്കുന്നതെന്നാണ് യുനിസെഫ് പറയുന്നത്.

രാജ്യങ്ങള്‍ ഒറ്റക്കെട്ടാകണം

രാജ്യങ്ങള്‍ ഒറ്റക്കെട്ടാകണം

നവംബര്‍ 7-18 വരെ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് യുനിസെഫ് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വായു മലിനീകരണം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യുനിസെഫ് പറയുന്നത്. ദരിദ്ര ചുറ്റുപാടിലെ കുട്ടികളാണ് വായു മലിനീകരണത്തിന്റെ ഇരകളെന്നും യുനിസെഫ്.

ആരോഗ്യമുളള തലമുറയ്ക്കായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി രാജ്യങ്ങള്‍ ഒറ്റക്കെട്ടാകണമെന്നും യുനിസെഫ് ആവശ്യപ്പെടുന്നു.

English summary
Some 300 million children live with outdoor air so polluted it can cause serious physical damage, including harming their developing brains, the United Nations said in a study released Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X