അറഫയില്‍ എത്താനാകാതെ ഇന്ത്യന്‍ ഹാജിമാര്‍; 3000 പേര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാനായില്ല
മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ഹാജിമാര്‍. 3000 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് വിശുദ്ധ സംഗമം നഷ്ടമായത്.
അറഫ സംഗമത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചിട്ടും 47 ാം മഖ്തബിന് കീഴിലുള്ള ഹാജിമാരുടെ സംഘത്തിനാണ് എത്താന്‍ സാധിക്കാതെ പോയത്. മഖ്തബ് അധികൃതര്‍ വീഴ്ച വരുത്തിയതാണ് കാരണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയച്ചു.

വൈകിയാണെങ്കിലും ഇന്ത്യന്‍ ഹാജിമാരെ അറഫയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹജ്ജ് മിഷന് വ്യക്തമാക്കി. ഇത്തവണ 20 ലക്ഷത്തോളം ഹാജിമാരാണ് അറഫാ സംഗമത്തിന് എത്തിയിട്ടുള്ളത്.
ദേശവും ഭാഷയും വര്‍ണവും അവഗണിച്ച് മാനവസമൂഹം ഒന്നിച്ചുചേരുന്ന അപൂര്‍വ കാഴ്ചയാണ് അറഫാ സംഗമം. ഹജ്ജിന്റെ പ്രധാന കര്മവുമാണിത്. ഹജ്ജ് എന്നാല്‍ അറഫയാണെന്നാണ് പ്രവാചകന് പഠിപ്പിച്ചിട്ടുള്ളത്.
അറഫാ സംഗമത്തിന്റെ ദിവസം സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ പ്രാര്‍ഥനയില്‍ മുഴുകും. പിന്നീട് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയില്‍ വിശ്രമിക്കും. ഹജ്ജ് കര്‍മത്തിന്റെ ഭാഗമാണിതെല്ലാം. വെള്ളിയാഴ്ച പുലര്‍ന്നാല്‍ ഹാജിമാര്‍ മിനായിലേക്ക് തിരിച്ചെത്തും.
-
സ്പൈസസ് ബോർഡിൽ നിരവധി ഒഴിവുകൾ; 21000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications