യെമനില്‍ കുടുങ്ങിയത് മൂവായിരത്തോളം മലയാളികള്‍
സന: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ ഏകദേശം മൂവായിരത്തോളം മലയാളികള്‍ കുടുങ്ങികിടക്കുന്നു. തലസ്ഥാന നഗരമായ സനയിലാണ് ഏറെ പേരും കുടുങ്ങിയിരിക്കുന്നത് .
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് യമനില്‍ ആക്രമണം രൂക്ഷമായത്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ രാജ്യം വിട്ടുപോരാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാരാണ് യെമനിലുള്ളത്. ആശുപത്രികളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരാണ് മലയാളികളില്‍ ഏറെയും.

അതേസമയം, യെമനില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമാണെന്നും സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെട്ടിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെസജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തര സെല്‍ തുറന്നതായും മന്ത്രി അറിയിച്ചു. മലയാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാ നടപടികളും സ്വകീരിക്കുമെന്നും അറിയിച്ചു.
യെമനില്‍ കുടുങ്ങിപ്പോയവരുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ഹെല്‍പ്ഡസ്കില്‍ നല്‍കണം. കേരളത്തില്‍ നിന്ന് 1800 425 3939 എന്ന നമ്പറിലും വിദേശത്തുനിന്ന് 91471 233 3339 എന്ന നമ്പറിലും രജിസ്റ്റര്‍ ചെയ്യണം. യെമനില്‍ ജോലി ചെയ്യുന്ന കേരളീയര്‍ക്ക് അടിയന്തരമായി എംബസി അധികൃതരെ [email protected], [email protected] ലും നോര്‍ക്ക റൂട്ട്സിലേയ്ക്ക് [email protected] ലും വിവരങ്ങള്‍ അറിയിക്കാം. നോര്‍ക്ക റൂട്ട്സിന്റ www.norkaroots.net website ല്‍ വിശദാംശങ്ങള്‍ ലഭിക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications