കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 പേര്‍ കൂടിയെത്തി; അഫ്ഗാനിലിപ്പോള്‍ 14,000 യുഎസ് സൈനികര്‍

3000 പേര്‍ കൂടിയെത്തി; അഫ്ഗാനിലിപ്പോള്‍ 14,000 യുഎസ് സൈനികര്‍

  • By Desk
Google Oneindia Malayalam News

കാബൂള്‍: ഒരു പതിറ്റാണ്ടിലേറെയായി സംഘര്‍ഷം തുടരുന്ന അഫ്ഗാനിസ്താനിലേക്ക് 3000 അമേരിക്കന്‍ സൈനികരെ കൂടി വിന്യസിച്ചതായി പെന്റഗണ്‍ അറിയിച്ചു. ഇതോടെ അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം 14,000 ആയി ഉയര്‍ന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അഫ്ഗാന്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അഫ്ഗാന്‍ യുദ്ധത്തെ ഒബാമയുടെ യുദ്ധം എന്നു വിശേഷിപ്പിച്ച ട്രംപ്, താന്‍ അധികാരത്തിലെത്തിയാല്‍ അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം കൂടുതല്‍ സൈന്യത്തെ അയക്കാനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്.

സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരെ പണം വാങ്ങി മോചിപ്പിക്കും?
3000 പേര്‍ കൂടിയെത്തിയതോടെ അഫ്ഗാനിലേക്കുള്ള അമേരിക്കന്‍ സൈനികരുടെ ഒഴുക്ക് നിലച്ചതായി ജോയിന്റ് സ്റ്റാഫ് ഡയരക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. ആഗസ്തില്‍ തന്റെ പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അപ്പോള്‍ തന്നെ കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയച്ചിരുന്നു. എന്നാല്‍ ശക്തിയാര്‍ജ്ജിച്ചുവരുന്ന താലിബാന്‍ ആക്രമണങ്ങള്‍ നേരിടാന്‍ കൂടുതല്‍ സൈനികര്‍ ആവശ്യമാണെന്നതിനാലാണ് മറ്റൊരു സംഘത്തെ കൂടി അമേരിക്ക നിയോഗിച്ചത്. 16 വര്‍ഷമായി തുടരുന്ന അഫ്ഗാന്‍ യുദ്ധത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാവുന്നത് വരെ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരാനാണ് ട്രംപിന്റെ തീരുമാനം.

trump

യുഎസ് ആര്‍മി ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ ആവശ്യപ്രകാരമാണ് അഫ്ഗാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ ട്രംപ് തീരുമാനിച്ചത്. ആകെ 16,000 സൈനികര്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 14,000 അമേരിക്കന്‍ സൈനികര്‍ക്കു പുറമെ, നാറ്റോ സഖ്യത്തിലെ മറ്റ് രാജ്യങ്ങളും കൂടുതല്‍ സൈനികരെ അയക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് സപ്തംബര്‍ 11 ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായാണ് അഫ്ഗാനില്‍ അമേരിക്ക സൈനികമായി ഇടപെടുന്നത്. 2001 ക്ടോബര്‍ ഏഴിനായിരുന്നു അത്. താലിബാനെ ഭരണത്തില്‍ നിന്ന് ഇറക്കാനായെങ്കിലും 16 കൊല്ലത്തിനു ശേഷവും അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ശക്തമായ സാന്നിധ്യമാണ് താലിബാന്‍ ഇപ്പോഴും.
English summary
3,000 additional American troops have been deployed to Afghanistan under President Donald Trump's new war strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X