കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീട്ടി എഴുതിയ കണ്ണുകള്‍, അലങ്കരിച്ച ശവപ്പെട്ടി;3200 വര്‍ഷം പഴക്കമുള്ള മമ്മിയെ കണ്ടെത്തി

സുഗന്ധലേപനങ്ങള്‍ക്ക് പുറമേ ലിനെനും പ്ലാസ്റ്ററും ഉപയോഗിച്ച് പൊതിഞ്ഞ മമ്മി സൂക്ഷിച്ച് ശവമഞ്ചത്തിന് പുറത്ത് നിറങ്ങളുപയോഗിച്ച് വര്‍ണാഭമാക്കിയിട്ടുമുണ്ട്.

  • By Akshay
Google Oneindia Malayalam News

കെയ്‌റോ: നൈല്‍ നദീ തീരത്തെ ലക്‌സര്‍ നഗരത്തില്‍ 3200 വര്‍ഷം പഴക്കമുള്ള മമ്മിയെ കണ്ടെത്തി. ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച മരംകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ശവപ്പെട്ടിക്കുള്ളിലാണ് മമ്മിയെ സംസ്‌കരിച്ചിരിക്കുന്നത്. ഏകാദേശം നാലായിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന തൂത്ത്‌മോസ് മൂന്നാമന്റെ കാലത്തെ മൃതദേഹമാണെന്നാണ് കരുതുന്നത്. ഈജിപ്ഷ്യന്‍ രാജാവായിരുന്നു തൂത്ത്‌മോസ് മൂന്നാമന്‍.

സുഗന്ധലേപനങ്ങള്‍ക്ക് പുറമേ ലിനെനും പ്ലാസ്റ്ററും ഉപയോഗിച്ച് പൊതിഞ്ഞ മമ്മി സൂക്ഷിച്ച് ശവമഞ്ചത്തിന് പുറത്ത് നിറങ്ങളുപയോഗിച്ച് വര്‍ണാഭമാക്കിയിട്ടുമുണ്ട്. നീട്ടി എഴുതിയ കണ്ണുകളും കറുത്ത മുടിയും അടങ്ങിയ മുഖരൂപം വ്യക്തമാണ്. അതേസമയം തൂത്തുസ് രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമെന്റെനഫിന്റെ മമ്മിയാണിതെന്നാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് നല്‍കുന്ന വിവരം.

Mummy

കാലത്ത് വ്യാപകമായ തോതില്‍ മൃതദേഹങ്ങള്‍ വ്യാപകമായി കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പൗരാണിക ഈജിപ്തിലെ ഏറഅറവും മഹാനായ ചക്രവര്‍ത്തിയാണഅ തുത്ത്‌മോസ് മൂന്നാമനെ കണക്കാക്കുന്നത്. ഇദ്ദേഹതിതന്റെ കാലത്ത് അമ്പതിലേറെ ദേവാലയങ്ങളും മറ്റ് കെട്ടിടങ്ങളും പ്രധാനപ്പെട്ടവരുടെ മമ്മികള്‍ സൂക്ഷിക്കുന്നതിന് മാത്രമായി നിര്‍മ്മിച്ചിട്ടുണ്ട്.

English summary
Archaeologists have found the well-preserved body of a 3,200-year-old nobleman inside this brightly painted sarcophagus, according to officials announcing the artifact’s discovery on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X