കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഭീതി പരത്തി കൊറോണ; ഒരു മരണം, 30 പേര്‍ക്ക് ബാധ!! ജാഗ്രത, സൂക്ഷിക്കേണ്ട ലക്ഷണങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ഭീതി പരത്തി കൊറോണ, ലക്ഷണങ്ങള്‍ അറിയാം

റിയാദ്: സൗദി അറേബ്യയില്‍ ജനത്തെ ആശങ്കപ്പെടുത്തി കൊറോണ വൈറസ് ബാധ പടരുന്നു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ആശുപത്രികളിലും വീടുകളിലും ഒട്ടേറെ പേര്‍ ചികില്‍സയിലാണ്. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കി. ഒട്ടകത്തില്‍ നിന്നാണ് വൈറസ് ബാധയുണ്ടാകുന്നത് എന്നാണ് സംശയിക്കപ്പെടുന്നത്.

ഒട്ടകവുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ ലക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ആരോഗ്യ വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു. സൗദിയില്‍ രോഗം ബാധിച്ച 27 പേര്‍ ആശുപത്രിലും ആറ് പേര്‍ വീടുകളിലുമാണ് ചികില്‍സയില്‍ കഴിയുന്നത്. ഒമാനിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തീര്‍ഥാടന ആവശ്യാര്‍ഥം ഒട്ടേറെ വിദേശികള്‍ സൗദിയിലെത്തുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. വിശദാംശങ്ങള്‍ ഇങ്ങനെ....

33 പേര്‍ക്കാണ് രോഗ ബാധ

33 പേര്‍ക്കാണ് രോഗ ബാധ

33 പേര്‍ക്കാണ് രോഗ ബാധ ഏറ്റവും അടുത്ത ദിവസങ്ങളില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിവിധ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും ചികില്‍സയിലാണ്. വര്‍ഷങ്ങളായി കൊറോണ വൈറസ് ബാധ സൗദിയില്‍ കേള്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരിലേക്ക് വ്യാപിച്ചതാണ് ആശങ്കക്കിടയാക്കുന്നത്.

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം- എന്ന അസുഖമാണ് കൊറോണ വൈറസ് ബാധമൂലം വരുന്നത്. കഴിഞ്ഞദിവസം അസുഖം മൂലം സൗദിയില്‍ ഒരാള്‍ മരിച്ചു. വാദി അല്‍ ദവാസീറിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടകത്തില്‍ നിന്നാണ് വൈറസ് ബാധിക്കുന്നതെന്ന് സംശയിക്കുന്നു.

പാകം ചെയ്യാതെ കഴിക്കരുത്

പാകം ചെയ്യാതെ കഴിക്കരുത്

വൈറസ് ബാധയേറ്റവരില്‍ നടത്തിയ പരിശോധനയില്‍ ഒട്ടകത്തില്‍ നിന്നാണ് ബാധിച്ചതെന്നാണ് തെളിഞ്ഞത്. ഒട്ടകവുമായി അടുത്തിടപഴകുന്നവര്‍ക്കാണ് കൂടുതലും അസുഖം വന്നത്. ഒട്ടക പാല്‍, ഇറച്ചി എന്നിവ പാകം ചെയ്യാതെ കഴിക്കരുത്. രോഗം ബാധിച്ചവരുമായുള്ള സഹവാസത്തിലും ശ്രദ്ധവേണം.

806 പേര്‍ മരിച്ചു

806 പേര്‍ മരിച്ചു

2012 മുതലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. 2000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 806 പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും സൗദിയിലുള്ളവരാണ്. 773 പേര്‍ മരിച്ചുവെന്നാണ് സൗദിയുടെ കണക്ക്.

 ഒമാനില്‍ രണ്ടുപേര്‍ മരിച്ചു

ഒമാനില്‍ രണ്ടുപേര്‍ മരിച്ചു

റിയാദ് പ്രവിശ്യയിലെ വാദി ദവാസീറില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ കണ്ടെത്തിയിട്ടുള്ളത്. ബുറൈദ, ഖമീസ് മുഷൈത്ത്, ഖുറയ്യാത്ത് തുടങ്ങിയ സ്ഥലങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഒമാനിലും രോഗം ബാധിച്ച വാര്‍ത്ത വന്നിരുന്നു. രണ്ടുപേരാണ് ഒമാനില്‍ മരിച്ചത്.

ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

കടുത്ത ശരീര വേദന, പനി, ചുമ, ജലദോഷം, ശ്വാസ തടസം എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധ കണ്ടെത്താന്‍ പ്രയാസമാണ്. പനി ചിലപ്പോള്‍ ന്യുമോണിയ ആയി മാറും. ചികില്‍സ ലഭിച്ചില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടും. അതുകാരണം മരണത്തിനും സാധ്യതയുണ്ട്.

രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍

രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍

രോഗപ്രതിരോധ ശേഷി കുറഞ്ഞവാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇത്തരക്കാരിലാണ്. പ്രമേഹം, വൃക്കരോഗം, ഹൃദ്രോഹം എന്നിവയുള്ളവര്‍ക്കും കൊറോണ വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. വൈറസ് ബാധ തുടക്കത്തില്‍ തന്നെ അറിഞ്ഞാല്‍ ചികില്‍സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ.

English summary
33 cases of coronavirus diagnosed in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X