Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീഡനിലെ മ്യൂസിക് ഫെസ്റ്റിനിടെ 35 കൗമാരക്കാരികള്‍ക്ക് സംഭവിച്ചത്... കേട്ടാല്‍ ഞെട്ടും

സ്റ്റോക്കോം: ഉത്സവങ്ങൾക്കും ആഘോഷങ്ങള്‍ക്കും എല്ലാം തിരക്കിനിടയില്‍ സ്ത്രീകള്‍ക്കിടയിലൂടെ നടന്നുപോകുന്ന പോകുന്ന പുരുഷന്‍മാരെ നമ്മുടെ നാട്ടിലും കാണാം. അവരുടെ ഉദ്ദേശം എന്താണെന്നത് വ്യക്തമാണ്. എന്നാല്‍ സ്വീഡനില്‍ നിന്നുളള വാര്‍ത്ത കേട്ടാല്‍ മൂക്കത്ത് വിരല്‍വച്ച് പോകും.

പാര്‍ട്ടി ഇന്‍ ദ പാര്‍ക്ക് എന്ന പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. 12 നും 17 നും ഇടയില്‍ പ്രായമുള്ള 35 പെണ്‍കുട്ടികളാണ് ആള്‍ക്കൂട്ടത്തിനിടയില്‍ ലൈംഗിക പീഡനത്തിന് ഇരയായത് എന്ന് പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ലേ... ? പക്ഷേ സ്വീഡനില്‍ സംഭവിച്ചത് അത് തന്നെ ആയിരുന്നു എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടി ഇന്‍ദ പാര്‍ക്ക്

പാര്‍ട്ടി ഇന്‍ദ പാര്‍ക്ക്

സ്വീഡനിലെ പ്രസിദ്ധമായ പാര്‍ട്ടി ഇന്‍ ദ പാര്‍ക്ക് മ്യൂസിക് ഫെസ്റ്റിവലിനിടെ ആയിരുന്നു പെണ്‍കുട്ടികള്‍ക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്.

പാട്ട് കേള്‍ക്കാന്‍ വന്നവര്‍

പാട്ട് കേള്‍ക്കാന്‍ വന്നവര്‍

ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്. അവര്‍ക്കിടയിലാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക ആക്രമണം ഉണ്ടായത്.

തുടക്കത്തില്‍

തുടക്കത്തില്‍

പരിപാടിയുടെ തുടക്കത്തില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. എന്നാല്‍ അവസാനത്തെ ഗാനം എത്തിയപ്പോഴേയ്ക്കും പരിപാടി കാണാനെത്തിയ ആണ്‍കുട്ടികളുടെ സ്വഭാവം മാറി.

പീഡനം

പീഡനം

ശരീരത്തില്‍ കയറിപ്പിടിച്ചും അശ്ലീലം പറഞ്ഞും ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഇവര്‍ പെട്ടുപോവുകയായിരുന്നു. ഒരു വിധത്തിലാണ് അതില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി പറഞ്ഞത്.

 12 നും 17നു

12 നും 17നു

12 നും 17 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ആയിരുന്നു അതിക്രമം.

വിദേശികള്‍?

വിദേശികള്‍?

വിദേശികളായ യുവാക്കളാണോ ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+