കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ അന്തരീക്ഷ സമ്മര്‍ദ്ദത്തില്‍ പെട്ട എയര്‍ കാനഡ വിമാനത്തിലെ 35 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

  • By Desk
Google Oneindia Malayalam News

ഹൊണോലുലു: വാന്‍കൂവറില്‍ നിന്നും സിഡ്‌നിയിലേക്ക് യാത്രക്കാരുമായി പോയ എയര്‍ കാനഡ വിമാനം ശക്തമായി ആടി ഉലഞ്ഞതിനെത്തുടര്‍ന്ന് 35 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ വിമാനജീവനക്കാരും ഉണ്ട്. വിമാനം ഹവായ് പിന്നിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായ സംഭവം ഉണ്ടായത്.

ഭർത്താവിന് ആവശ്യപ്പെട്ട പദവി നൽകി, കർണാടകത്തിൽ എംഎൽഎയെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ച് കോൺഗ്രസ്!
സീറ്റ് ബല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തവര്‍ വിമാനത്തിന്റെ സീലിംഗില്‍ ചെന്നിടിച്ചതാണ് അപകടം ഉണ്ടാകാന്‍ കാരണം. ശക്തമായ അന്തരീക്ഷ സമ്മര്‍ദ്ദത്തില്‍പ്പെട്ട വിമാനത്തില്‍ ആകെ 296 യാത്രക്കാരും 15 വിമാന ജീവനക്കാരും ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മുപ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ പകുതിയോളം പേര്‍ സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിച്ച വിവരം.

canada-15612912

അപകടത്തില്‍പ്പെട്ടവര്‍ വിമാനത്തിന്റെ സീലിംഗില്‍ എത്തപ്പെട്ട അവസ്ഥയാണ് തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞതെന്നാണ് സംഭവം കണ്ട വിമാനയാത്രക്കാര്‍ പറയുന്നത്. പലരും ഞെട്ടിയുണര്‍ന്ന് തങ്ങളുടെ കുട്ടികള്‍ സീറ്റ് ബല്‍റ്റ് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി. വിമാനം ആടി ഉലഞ്ഞതോടെ തനിക്കു പിന്നിലായി ഇരുന്നിരുന്ന സ്ത്രീ വിമാനത്തിന്റെ സീലിംഗില്‍ തട്ടി, ഓക്‌സിജന്‍ മാസ്‌ക്കിന്റെ കവചം തകര്‍ന്നുവെന്ന് യാത്രക്കാരിലൊരാളായ കൊളറാഡോ സ്പ്രിംഗ്‌സിലെ ബിം പറയുന്നു. ഒരുകൂട്ടം ആളുകള്‍ വിമാനത്തിന്റെ സീലിംഗിലേക്ക് ഉയര്‍ന്ന് പോകുന്നതും പരിക്കേല്‍ക്കുന്നതും കണ്ടതായി മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. ഏതാനും എയര്‍ഹോസ്റ്റസുമാര്‍ സംഭവ സമയത്ത് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു, അവരും മുകളിലേക്ക് പറന്നു പോകുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എയര്‍ ഹോസ്റ്റസുമാരുടെ തലയും സീലിംഗില്‍ ഇടിച്ചു.

ഹൊനോലുലുവിന് 600 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായി 36,000 അടി ഉയരത്തിലാണ് വിമാനം ശക്തമായ അന്തരീക്ഷ സമ്മര്‍ദ്ദത്തില്‍ പെട്ടത്. പരിക്കേറ്റവര്‍ക്ക് അടിയന്തരമായ ചികിത്സ സജ്ജമാക്കി. എയര്‍ കാനഡയുടെ ബോയിംഗ് 777-200 വിമാനമാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ പെട്ടത്. ഇത്തരത്തിലുളള അപകടം സി എ റ്റി (ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ്) എന്നാണ് അറിയപ്പെടുന്നത്. ഇത്, അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. ആകാശം തെളിമയുളളതാവും, മേഘങ്ങളുടെ മൂടല്‍ ഉണ്ടാവണമെന്നില്ല.

വ്യത്യസ്തമായ വേഗതയില്‍ സഞ്ചരിക്കുന്ന വായു ഒന്നിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പരമ്പരാഗതമായ റഡാറിനോ, മനുഷ്യരുടെ നേത്രങ്ങള്‍ക്കോ ആന്തരീക്ഷത്തിലെ ഈ മാറ്റം കണാനാവില്ല. സാധാരണയായി വിമാനങ്ങളില്‍ നിന്നും പൈലറ്റുമാര്‍ വഴി ലഭിക്കുന്ന അറിയിപ്പുകള്‍ എയര്‍ട്രാഫിക്ക് വഴി കൈമാറ്റം ചെയ്യപ്പെടും. അതേ റൂട്ടില്‍ യാത്ര ചെയ്യുന്ന മറ്റു വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് പാത മനസിലാക്കുന്നത് ഈ വിവരങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.

English summary
35 passengers injured in Air Canada flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X