29 ബലാത്സംഗം, 144 ക്രൈം, 35കാരന് 1535 വര്‍ഷം തടവ്
ജോഹന്നാസ്ബര്‍ഗ്: ഭര്‍ത്താക്കന്മാരുടെ മുന്നില്‍ വെച്ച് ഭാര്യമാരെ ബലാത്സംഗം ചെയ്യുന്നത് ഹോബിയാക്കിയ 35 കാരന് 1535 വര്‍ഷം കഠിന തടവ്. ദക്ഷിണാഫ്രിക്കയിലെ കോടതിയാണ് സീരിയല്‍ ബലാത്സംഗവീരനായ ആല്‍ബര്‍ട്ട് മൊറേക്കിന് 1535 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. 29 സ്ത്രീകളെയാണ് ഇയാള്‍ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്.
ഭര്‍ത്താക്കന്‍മാരെ കട്ടിലില്‍ കെട്ടിയിട്ടും തോക്ക് ചൂണ്ടിയുമാണ് ആല്‍ബര്‍ട്ട് മൊറേക്ക് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഇത് കൊണ്ടും കഴിഞ്ഞില്ല, 144 മറ്റ് കുറ്റകൃത്യങ്ങളും ഇയാളുടെ പേരില്‍ ഉണ്ട്. ഇത്രയും കേസുകളിലായി 30 ജീവപര്യന്തം തടവ് ശിക്ഷയാണ് ആല്‍ബര്‍ട്ട് മൊറേക്കിന് കിട്ടിയിരിക്കുന്നത്.

കോടതി ശിക്ഷ വിധിച്ച ശേഷവും ആല്‍ബര്‍ട്ട് മൊറേക്കിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഇനി മേലിലെങ്കിലും സൂക്ഷിക്കണമെന്നാണ് ഇയാള്‍ പീഡനത്തിന് ഇരയായ സ്ത്രീകളെ ഉപദേശിക്കുന്നത്. 1535 വര്‍ഷത്തേക്ക് തടവ് ശിക്ഷ എന്ന വിധി കേട്ട് മോറേക്ക് കോടതി മുറിയില്‍ ബഹളം വെച്ചു. 15 വര്‍ഷമെങ്കിലും ജയിലില്‍ കിടന്നാലേ ഇയാള്‍ക്ക് പരോളിന് അപക്ഷേിക്കാനാകൂ.
ജോഹന്നാസ് ബര്‍ഗ് ഹൈക്കോടതിയാണ് ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്തെ ഏറ്റവും ഭീകരനായ കുറ്റവാളികളില്‍ ഒരാളാണ് 35 കാരനായ മൊറേക്ക് എന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ബലാത്സംഗങ്ങള്‍ അടക്കം 175 കുറ്റങ്ങള്‍ താന്‍ ചെയ്തിട്ടില്ല എന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications