കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമങ്ങളും... പീഡനങ്ങളും, കൂടുതൽ കുട്ടികളും ജീവിക്കുന്നത് മോശം സാഹചര്യത്തിൽ, പഠനം റിപ്പോർട്ട്...

  • By Desk
Google Oneindia Malayalam News

നമ്മുടെ കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് നിങ്ങൾ ധരിച്ചു വെച്ചെങ്കിൽ തെറ്റി. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികളും ജീവിക്കുന്നത് മോശം സാഹചര്യത്തിലാണെന്ന് പഠന റിപ്പോർട്ട്. സിറിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍ യുവജനങ്ങളുടെ ജീവനടക്കം ഭീഷണിയെന്നും പഠനം പറയുന്നു.

<strong>മുക്കിയത് 800 കോടി... റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയുടെ പൊടിപോലുമില്ല</strong>മുക്കിയത് 800 കോടി... റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരിയുടെ പൊടിപോലുമില്ല

കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 35.7 കോടി ലോകത്താകമാനം പീഡനങ്ങള്‍ അനുഭവിക്കുന്നതായി കണക്കുകള്‍ പറയുന്നു. മൊത്തം കുട്ടികളില്‍ ആറ് പേരില്‍ ഒരാള്‍ വീതം പീഡനങ്ങളേറ്റാണ് വളരുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കുട്ടികൾ പീഡനം അനുഭവിക്കുന്നു

കുട്ടികൾ പീഡനം അനുഭവിക്കുന്നു

അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഇടയില്‍ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ കൊടിയ പീഡനം അനുഭവിക്കുകയാണെന്ന് സേവ് ദ ചില്‍ഡ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കൂടി വരുന്ന നഗരവത്കരണം, നാളുകള്‍ നീണ്ടു നില്‍ക്കുന്ന ആക്രമണങ്ങള്‍, പ്രതിഷേധങ്ങളുടെ ഭാഗമായി സ്കൂളുകളും കോളജുകളും ആക്രമിക്കുന്ന രീതി തുടങ്ങി നിരവധി കാരണങ്ങളാണ് കുട്ടികളുടെ ജീവിതം ദുസഹമാക്കുന്നതെന്നും പറയപ്പെടുന്നു.

ലൈംഗീകാതിക്രമങ്ങൾ കൂടി

ലൈംഗീകാതിക്രമങ്ങൾ കൂടി

കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങളും ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. 1990 കളിലെ സാഹചര്യത്തില്‍ നിന്നും കുട്ടികളുടെ ജീവിതാവസ്ഥ കൂടുതല്‍ മോശമായെന്നാണ് പഠനം പറയുന്നത്. ബർമ്മയിൽ പുതിയ യുദ്ദങ്ങഴൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും സിറിയയിലും എപ്പോൽ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യത്തിലാണ്. എന്നിരുന്നാലും ഇവിടെ കുട്ടികളുടെ കഷ്ടതയുടെ ഏറ്റവും ഉയർന്ന തീവ്രദയിലാണുള്ളതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

കവചമായി ഉപയോഗിക്കുന്നു

കവചമായി ഉപയോഗിക്കുന്നു

കുട്ടികളെ കവചമായി ഉപയോഗിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ടെന്നും ഇത് കണ്ടെത്തി അവാസാനിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. കുട്ടികളുടെയും യുവാക്കളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണം. ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്ക്കരികകേണ്ടതുണ്ടെന്നും പഠന സംഘം കണ്ടെത്തി.

ഏറ്റവും കൂടുതൽ ഏഷ്യയിൽ

ഏറ്റവും കൂടുതൽ ഏഷ്യയിൽ

ഏറ്റവും കൂടുതൽ കുട്ടികൾ പീഡനങ്ങൾ അനുഭവിക്കുന്നത് ഏഷ്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2005 മുതല്‍ വിവിധടങ്ങളില്‍ നടന്ന 25 ലധികം ആക്രമണങ്ങളില്‍ 73000 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ നേരത്തെ പുറത്തു വിട്ട കണക്കില്‍ കണ്ടെത്തിയിരുന്നു. തൊണ്ണൂരഉകളുടെ പകുതിയിൽ ലോകത്തിലെ 200 മില്ല്യൺ കുട്ടികൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിച്ചത്. 2016 ആകുമ്പോഴേതക്കും അത് 357 മില്ല്യൺ ആയി ഉയർന്നു. അതായത് 75 ശതമാനമാണ് കൂടിയതെന്ന് പഠന സംഘം പറയുന്നു.

English summary
More than 350 million children across the world are living in war zones, a sharp increase in the past two decades as the gains from the end of the Cold War have disintegrated, a new report claims.Children are being killed and maimed, used as soldiers and even as suicide bombers in increasing numbers as violence against them spreads like an epidemic, the Save the Children study says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X