Get Updates
Get notified of breaking news, exclusive insights, and must-see stories!

355 കോടിയുടെ തട്ടിപ്പ് നടത്തി; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ 355 കോടിയുടെ തട്ടിപ്പ് നടത്തി; ഇന്ത്യൻ വംശജൻ

വാഷിംഗ്ടൺ; യുഎസിൽ 45 മില്യൺ ഡോളർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 50 കാരനായ നീൽ ചന്ദ്രൻ ആണ് അറസ്റ്റിലായത്. വൻ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ 10,000 ത്തോളം പേരെയാണ് നീൽ വഞ്ചിച്ചത്. ഇയാൾ തുക കൊണ്ട് ആഡംബര കാറുകൾ വാങ്ങുകയും റിയൽ എസ്റ്റേറ്റ് നടത്തുകയുമായിരുന്നുവെന്ന് കണ്ടെത്തി.

arrest-1656269701.jp

ബുധനാഴ്ച നെവാഡയിലെ ലാസ് വേഗസിൽ നിന്നാണ് നീവൽ ചന്ദ്രയെ ലോസ് ആഞ്ചൽസ് പോലീസ് അറസ്റ്റ് ചെയ്തത്.ടെക്നോളജി കമ്പനികളുടെ ഉടമയാണ് നീൽ. ഇതിന്റെ പേരിലാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്."ViRSE" യുടെ ബാനറിൽ പ്രവർത്തിക്കുന്ന തന്റെ കമ്പനികളിൽ ചിലത് ചില സമ്പന്നരുടെ കൺസോർഷ്യം ഏറ്റെടുക്കകയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാൾ പണം വാങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ അത്തരത്തിലൊരു കൺസോർഷ്യവും ഇയാളുടെ കമ്പനികൾ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിക്ഷേപമായി ലഭിച്ച പണം തന്റെ മറ്റ് ബിസിനസുകൾക്കും ആത്യാഢംബര ജീവിത്തതിന് വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവും നിയമവിരുദ്ധമായ പണമിടപാടുകളിൽ ഏർപ്പെട്ടതിന് 10 വർഷം വരെ തടവും ചന്ദ്രൻ അനുഭവിക്കണം.

ഇയാളുടെ ബാക്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, 39 ടെസ്ല വാഹനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്വത്തുക്കൾ ജപ്തി ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

Recommended Video

cmsvideo
    Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+