കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36 തരം വവ്വാലുകളില്‍ കൊറോണവൈറസ്.... കോടാനുകോടി വര്‍ഷങ്ങളായി സഹവാസം, പഠനം ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ വാഹകര്‍ വവ്വാലുകള്‍ തന്നെയെന്ന് പഠനം. വിവിധ തരം വവ്വാലുകളില്‍ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം കോടാനുകോടി വര്‍ഷങ്ങളായി വവ്വാലുകള്‍ കൊറോണവൈറസിനെ ശരീരത്തില്‍ വഹിക്കുന്നതായും കണ്ടെത്തലുണ്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളിലേക്ക് അടക്കം വിരല്‍ ചൂണ്ടുന്ന പഠനമാണിത്. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്ന് വവ്വാലുകള്‍ വാങ്ങി കൊണ്ടുപോകുന്നവര്‍ നിരവധിയാണ്. ചൈനീസ് മെനുവിലെ പ്രിയപ്പെട്ട ഭക്ഷണം കൂടിയാണിത്. ഇത് പൂട്ടിക്കെട്ടിക്കാന്‍ നിരവധി രാജ്യങ്ങള്‍ രംഗത്തുണ്ട്. അവര്‍ക്ക് ഈ പഠനം പുതിയ തെളിവായി എടുക്കാം.

1

വവ്വാലുകളുടെ വലിയൊരു കുടുംബമാണ് വൈറസ് പടര്‍ത്തിയതെന്ന് കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പഠനം പറയുന്നു. കൊറോണവൈറസ് കാലങ്ങളായി വവ്വാലുകളുടെ ശരീരത്തിലുണ്ട്. ഇരുവരുടെയും വളര്‍ച്ച ഒരുമിച്ച് തന്നെയാണ് നടന്നതെന്നും ഇവര്‍ പറയുന്നു. ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ട്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വവ്വാലുകള്‍ നിരവധി നിരവധി നല്ല കാര്യങ്ങള്‍ ലോകത്തിന് ചെയ്യുന്നുണ്ട്. ചെടികളിലെ പരാഗണത്തിന് സഹായിക്കുന്നുണ്ട്. മഹാരോഗങ്ങള്‍ക്ക് കാരണമാകുന്ന ജീവികളെ ഭക്ഷിക്കുന്നുണ്ട്. വിത്തുകളുടെ വിതരണം കാടുകളില്‍ പരക്കെ നടക്കാനും സഹായിക്കുന്നുണ്ട്. ഇതുപോലെ കൊറോണവൈറസിന്റെ വാഹകര്‍ കൂടിയാണ് അവരെന്നും പഠനത്തില്‍ പറയുന്നു.

ഷിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. വവ്വാലുകളിലെ വ്യത്യസ്തമായ 36 വിഭാഗങ്ങളെയാണ് പഠന വിധേയമാക്കിയത്. പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയുടെ സമീപ പ്രദേശങ്ങളിലുമുള്ള വവ്വാലുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ നിന്നാണ് കാലങ്ങളായി വവ്വാലുകളും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍മാരില്‍ ഓരളായ സ്റ്റീവ് ഗുഡ്മാന്‍ പറഞ്ഞു. ഇവയുടെ വളര്‍ച്ചാ പരിണാമം കണ്ടെത്താന്‍ സാധിച്ചാല്‍ പ്രതിരോധത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നതിന് സഹായകരമാകുമെന്നും ഗുഡ്മാന്‍ പറഞ്ഞു.

കൊറോണവൈറസുകളും പല തരത്തിലുണ്ടെന്ന് പഠനം നടത്തിയവര്‍ പറയുന്നു. വിവിധ തരത്തിലാണ് ഇവ പെരുമാറുക. ഇവയെല്ലാം വസിക്കുന്നത് വവ്വാലുകളുടെ ശരീരത്തിലാണ്. ഇതുവരെ ഇവയെല്ലാം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നതായോ പടരുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അപകടസാധ്യതയുണ്ടെന്ന് പറയാനാവില്ല. ഒരു വൈറസ് ശരീരത്തില്‍ എത്താന്‍ ആ ശരീരത്തിന്റെ ആവാസ വ്യവസ്ഥ വളരെ പ്രധാനമാണ്. കോവിഡ് പരത്തിയ വവ്വാലുകളല്ല പഠന വിധേയമാക്കിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ വവ്വാലുകളുടെ ശരീരത്തില്‍ ഇത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത് മറ്റ് മൃഗങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു.

English summary
36 different type bats are carriers of coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X