കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യന്‍ സുനാമി: മരണസംഖ്യ 384 ആയി, പാലു നഗരത്തെ സുനാമി തുടച്ചെടുത്തു!

Google Oneindia Malayalam News

പാലു/ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 384 ആയി. ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ച റിക്ടര്‍ സ്കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമിയാണ് നാശം വിതച്ചത്. ദുരന്തം ശക്തിപ്രാപിച്ചതോടെ ആശുപത്രികള്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. സുലാവേസി ദ്വീപിലുണ്ടായ സുനാമിയാണ് 384 പേരുടെ ജീവനെടുത്തത്. പ്രകൃതി ദുരന്തത്തില്‍ 384 പേര്‍ മരിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.

സുനാമി വീശിയടിച്ച പാലു നഗരത്തില്‍ നിന്നുള്ളവരാണ് ഇവര്‍. മരണനിരക്ക് ഉയരാനാണ് സാധ്യതയെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ സൂചന നല്‍കുന്നു. മൂന്ന് 350,000 ഓളം ജനസംഖ്യയുള്ള നഗരമാണ് പാലു. തീരത്തുനിന്ന് അഞ്ച്അടി ഉയരത്തിലെത്തിയ സുനാമിത്തിരകളാണ് നാശം വിതച്ചത്. ബീച്ച് ഫെസ്റ്റിവല്‍ നടക്കുന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി പേരും സുനാമിയില്‍ മരണമടഞ്ഞിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡ‍ന്റ് ജോക്കോ വിഡോഡോ വ്യക്തമാക്കിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തില്‍ നിന്ന് നൂറ് കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളിലും വന്‍തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

tsunamiindonesia-
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറിയത്. പ്രഭവ കേന്ദ്രത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. വന്‍തോതില്‍ കെട്ടിടങ്ങളും ഭൂചലനത്തിലും സുനാമിയിലുമായി തകര്‍ന്നടിഞ്ഞിട്ടുണ്ട്. ജൂലൈയിലും ആഗസ്തിലുമായി ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ നൂറ് കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യന്‍ ദ്വീപായ ലോമ്പോക്കിലാണ് ഭൂചലനമുണ്ടായത്.

English summary
384 Killed In Indonesia Quake, Tsunami; Number Of Dead Could Rise Further
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X